പ്രകൃതി

പ്രകൃതി നിന്നെ ഞാൻ പ്രണയിച്ചു പോയി.......
നിന്റെ തരളമാം താന്ത്രിയിൽ അതിലോലമായി
താരാട്ടു പാടി ഉറക്കു നീ....
എന്റെ താമര പൈങ്കിളി പൊൻകൊടിയേ....
ആലോല വായുവിൽ തൊട്ടിലാട്ടി
എന്റെ മാന്തളിരിലകൾ ചാഞ്ഞിടുന്നു
പൊൻസൂര്യൻ എതിരേറ്റു മുറ്റത്തെ
ചെത്തിപ്പൂ പുഞ്ചിരി തൂകി ചിരിച്ചു നിൽപ്പു
മാനത്തു കാർമേഘം ഉരുണ്ടു കൂടി
കുളിർ കാറ്റു വന്നു പോയി മെല്ലെ മെല്ലെ
മെല്ലെ പൊഴിഞ്ഞൊരാ പൂ മഴയിൽ
എന്നെ മറന്നു ഞാൻ നിന്നിടുന്നു
പ്രകൃതി നിന്നെ ഞാൻ പ്രണയിച്ചു പോയി


 

ഹൈറ ഫാത്തിമ
1 C എ.എസ്.എം.എൽ.പി.എസ്. പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത