എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/പരിസരം മറന്ന ഹെലൻ
പരിസരം മറന്ന ഹെലൻ
കഥ വിഷയം: പരിസരം ബിരുദ പഠനം നടത്തുന്ന ഒരു വിദ്യാർത്ഥിയാണ് ഹെലൻ. ദിനേന ഹെലൻ കോളേജിലേക്ക് പോകാൻ ബസ്റ്റോപ്പിൽ എത്തുന്നത് കാൽനടയായിട്ടാണ്. എന്നാൽ പരിസരത്ത് നടക്കുന്നതൊന്നും അവൻ അറിയാറില്ല. കാരണം പുതുതലമുറ സോഷ്യൽ മീഡിയയിൽ ആണല്ലോ!!. ഹെലനും ഫോണിൽ നോക്കിയാണ് ബസ്റ്റോപ്പിൽ എത്താറുള്ളത്. പരിസരത്തുള്ള ദാസേട്ടൻ വീടിന് കുറ്റി അടിച്ചതും വേലായുധേട്ടൻ പുതിയ കട തുടങ്ങിയതും നാട്ടിലെ മറ്റു വികസനപദ്ധതികൾ ഒന്നും അവൻ അറിഞ്ഞിട്ടില്ല. വീട്ടിൽ നിന്നും ഇറങ്ങുമ്പോഴേ ഫോണുമായി ഇറങ്ങും അപ്പോൾ അച്ഛനുമമ്മയും അവന് മുന്നറിയിപ്പും നൽകും. പറഞ്ഞത് ഒരു പൊടിക്ക് ഹെലൻ അനുസരിക്കാറില്ല. മാതാപിതാക്കളുടെ വാക്കുകൾ അവഗണിച്ച് ഫോണിലും നോക്കി അവൻ നടന്നു നീങ്ങും. ഒരു ദിവസം ഫോണിൽ നോക്കി പോകുന്നതിനിടെ ദാസേട്ടന്റെ വീടുപണിക്ക് ഇറക്കിയ കല്ല് തടഞ്ഞ് ഹെലൻ വീണു. അവന്റെ സന്തതസഹചാരിയായ ഫോൺ പൊട്ടുകയും ചെയ്തു. സങ്കടത്തോടെ ഫോൺ എടുത്തു ഹെലൻ ചുറ്റുപാടും നോക്കി. ഇത് ഏതാണ് പരിസരം എന്നുപോലും അവനറിയില്ല. വഴിതെറ്റി വേറെ എവിടയോ എത്തി എന്ന് അവൻ കരുതി. കാരണം നാട്ടിലെ ഒരു വികസനവും അവൻ അറിഞ്ഞിട്ടില്ല. പെട്ടെന്ന് അവൻ വേലായുധേട്ടന്റെ കടയുടെ ബോർഡിലെ സ്ഥലം കണ്ട് ഞെട്ടി "ഇരിങ്ങല്ലൂർ" എന്റെ നാടിന്റെ അതേ പരിസരം തന്നെയാണല്ലോ. പെട്ടെന്നാണ് അവൻ അവന്റെ നാട്ടിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ ശ്രദ്ധിച്ചത്. വേനൽക്കാലമായതിനാൽ പുഴ വറ്റി വരണ്ടിരിക്കുന്നു. പൊട്ടിയ ഫോണും കയ്യിൽ പിടിച്ച് അവൻ പിറകിലോട്ട് ഒന്ന് ചിന്തിച്ചു ദൈവമേ !! ഞാൻ എന്തു മനുഷ്യനാണ്. വീട്ടുകാരുമായി കൂട്ടില്ലാതെ നാട്ടുകാരുമായി ബന്ധമില്ലാതെ പരിസരവുമായി ഇണക്കമില്ലാത്ത എന്റെ ജീവിതം എത്ര ദുഷ്കരം !!. അല്പസമയം അവൻ ചിന്താവിഷ്ടനായി. ബസിന്റെ ഹോണടി കേട്ട് അവനൊന്ന് ഞെട്ടി. ബസ്സിൽ കയറി വീണ്ടും അവൻ അവന്റെ പരിസരമില്ലായ്മയെ കുറിച്ച് ചിന്തിച്ചു തുടങ്ങി. അസ്വസ്ഥതയോടെ അവൻ ആ ദിവസം കഴിച്ചുകൂട്ടി. തിരിച്ച് അവൻ വീട്ടിലേക്ക് പോകുമ്പോൾ പൊട്ടിയ ഫോണിനെ ശപിച്ചു കൊണ്ട് അവൻ പരിസരം കണ്ട് ആസ്വദിച്ചു. പിന്നീടങ്ങോട്ട് അവൻ നാട്ടുകാരും വീട്ടുകാരുമൊത്ത് സന്തോഷത്തോടെ സഹവസിച്ച് ജീവിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ |