ഞാൻ കണ്ട ലോകത്തെ സുന്ദരമാം മണിച്ചെപ്പാണൻ പരിസരം.
വെള്ളിയരഞ്ഞാണുപോലെ തെളിനീർ വെള്ളവുമായ്
മൂകമായ് ഒഴുകുന്നു
എൻ കടലുണ്ടിപ്പുഴ.
പശ്ചിമഘട്ടത്തിലെ നീർച്ചാലിനെ
എന്നും കണി കാണാൻ ഭാഗ്യം ലഭിച്ചവൾ ഞാൻ.
ഇല്ല ഞാൻ ഒരിക്കലും മലിനമാക്കില്ല
എൻ പരിസരത്തേയും തെളിനീർ കുടത്തേയും.
എൻ പരിസരത്തെ ആരെങ്കിലും വെട്ടി മുറിവേൽപ്പിച്ചാൽ
ആട്ടിയോടിക്കും ഞാനവരെ നിയമത്തിൻ മുന്നിലേക്ക്.
പാടില്ല കൂട്ടുകാരെ പാടില്ല
നമ്മുടെ പരിസരം ഹീനമാക്കാൻ.
ഒത്തുചേർന്ന് ഒത്തുചേർന്ന് കൈകോർക്കാം
നമ്മുടെ പരിസരത്തിൻ നന്മക്കായ്.
നാളെയുടെ വാഗ്ദാനങ്ങളല്ലോ നമ്മൾ
കാത്തിടാം നമുക്ക് നമ്മുടെ
പരിസരത്തെ.