എ എം യു പി എസ് കമ്പിളിപറമ്പ/കുട്ടിരചനകൾ/മിടുക്കൻ കളളൻ
മിടുക്കൻ കളളൻ
ഒരു രാജ്യത്ത് നല്ല ഭരണം നടത്തിയ ഒരു രാജാവുണ്ടായിരു ന്നു. രാജാവിന്റെ കഥ കഴിച്ച് രാജ്യഭരണം നേടാൻ തക്കം പാർത്തി രുന്ന ഒരു മന്ത്രിയും അദ്ദേഹത്തിനുണ്ടായിരുന്നു. അയാൾ പണം കൊടുത്ത് സേനാ നായകനേയും കുറേ സൈനികരേയും ഒരു ദുർമന്ത്രവാദിയെയും കൂട്ടുപിടിച്ചു. എന്നാൽ രാജാവിന്റെ മറ്റൊരു മന്ത്രിക്ക് ഇതെല്ലാം അറിയാമായിരുന്നു. രാജകുമാരനേയും മന്ത്രി കൊല്ലണമെന്നാഗ്രഹിച്ചു. ദുഷ്ഠൻ മന്ത്രി മന്ത്രവാദിയുടെ അടുത്ത് നിന്ന് രണ്ടു മോതിരം വാങ്ങി സമ്മാനമായി രാജാവിനും മകനും കൊടുത്തു. ആ മോതിരത്തിൻ്റെ പ്രത്യേകത മോതിരം അണിഞ്ഞ യാൾ ആരെക്കണ്ടാലും ചിരിക്കും എന്നതായിരുന്നു.. ഇങ്ങനെ രാജാവിനും കുമാരനും ഭ്രാന്താണെന്ന് വരുത്തിത്തീർക്കാനായി രുന്നു മന്ത്രിയുടെ ശ്രമം. അവിടത്തെ പെരുങ്കള്ളൻ ഇതറിഞ്ഞു. കള്ളൻ സന്യാസിയുടെ വേഷത്തിൽ കൊട്ടാരത്തിൽ ചെന്നു. രാജാവിന്റെയും കുമാരന്റെയും അടുത്തെത്തി. സന്യാസിയെ കണ്ട പ്പോൾ അവർ പൊട്ടിച്ചിരിച്ചു. കള്ളൻ രാജാവിന്റെയും കുമാര ന്റെയും ആ മന്ത്രമോതിരം മോഷ്ഠിച്ചു. അതോടെ രാജാവിന്റെയും കുമാരന്റെയും ചിരിമാറി. പകരം കള്ളൻ ചിരിയോട് ചിരി. കള്ളൻ എങ്ങനെയോ മോതിരം ഊരി എറിഞ്ഞു. അതോടെ കള്ളനും രക്ഷപ്പെട്ടു. സത്യാവസ്ഥ അറിഞ്ഞ രാജാവ് മന്ത്രിയെ തുറുങ്കിലട ച്ചു. രാജ്യം വീണ്ടും ഐശ്വര്യപൂർണ്ണമായി.
അഭിനവ്.കെ
V.A