വീണിതല്ലോ കിടക്കുന്നു ഭൂമി.. തൻ കണ്ണുനീർ.
മാനത്തു നിന്നു പൊഴിയുന്നു.. തേങ്ങലായ് കണ്ണുനീർ.
രോഗമെന്ന കറുത്ത മേഘം .. മൂടുന്നു ഭൂമിയെ.
രോഗിയായി കിടപ്പ.. തൊക്കെയും നീ തന്നെ നീ.. തന്നെ മനുഷ്യ.
അങ്ങുമഞ്ഞുപാളിയിൽ ഭൂമിയെ പ്രതിരോധിപ്പതും.. നീയെ.
ഇങ്ങ് രോഗിയായ മനുഷ്യൻ്റെ.. കാവലും നീയെ.
വെള്ളയുടുപ്പിട്ട മാലാഘ യെ.. പോലെ എന്നരികിൽ . രോഗത്തെ പ്രതിരോധിപ്പതും.. നീയെ.
ഒന്ന് കാതോർത്തു നോക്കു.. കേൾക്കാം ഒരമ്മയുടെ.. ശാസനയുടെ സ്വരം.
കൈകാൽ കഴുകാനും നാമം.. ജപിക്കാനും ..
നന്നായി കഴിക്കാനും.. നന്നായി ഉറങ്ങാനും.
പുലർകാല വന്ദനം ചെയ്തു.. കൊണ്ടുണരാനും.
പുലർകാല കർമ്മങ്ങൾ.. വെടിപ്പോടെ ചെയ്യാനും.
പഠിപ്പിച്ചതൊക്കെയും രോഗപ്രതിരോധമെന്നോർക്കണം.
മറന്ന ശീലങ്ങളൊക്കെയും തിരിച്ചുവിളിച്ചീടുകിൽ.
ജയിക്കാം നമുക്ക് ലോകമാരിയെ..