എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പിൻന്തുണ അറിയാൻ......

ഈ ക്ലാസുകൾ അവരുടെ മാതാപിതാക്കളുടെ വാട്സപ്പിൽ അയച്ചു കൊടുക്കുകയും അവർ കാണുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഓരോ ക്ലാസിനുശേഷവും അവർക്കായി പ്രത്യേകം വർക്ക് ഷീറ്റുകളും നൽകിവരുന്നു. യൂട്യൂബിൽ എല്ലാ വൈറ്റ് ബോർഡ് ക്ലാസുകളും ഇന്ന് ലഭ്യമാണ്. ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ ഇടക്കിടക്ക് സന്ദർശനം നടത്താറുണ്ട് ഫോണിലൂടെ അവരുടെ മാതാപിതാക്കളെ ബന്ധപ്പെടുന്നു. തെറാപ്പികൾ അത്യാവശ്യമായ കുട്ടികൾക്ക് ബി.ആർ.സിയുടെ തെറാപ്പി സെന്ററുമായി ബന്ധപ്പെട്ടു തെറാപ്പികൾ നൽകിവരുന്നു.ശിശുദിനത്തോടനുബന്ധിച്ച് കോഴിക്കോട് മേലടി ബി.ആർ.സി യും ആറന്മുള ബി.ആർ.സിയും ഒരുമിച്ചു ട്വിനിംഗ് പ്രോഗ്രാം ആരംഭിച്ചു. ഗൂഗിൾ മീറ്റിലൂടെ ഇരു ബി.ആർ.സികളിലെയും കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. എല്ലാ ബുധനാഴ്ചകളിലും ടിന്നിങ് പ്രോഗ്രാം തുടർന്നുവരുന്നു.

2021-22 വർഷത്തിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി നടത്തിയ പ്രവർത്തന റിപ്പോർട്ട്

2021 മെയ് മാസം മുതൽ ഭിന്നശേഷി കുട്ടികൾക്ക് അവരുടെ ഡിസബിലിറ്റി  കാറ്റഗറി അനുസരിച്ച് വൈറ്റ് ബോർഡ് എന്ന പേരിൽ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകൾ എടുക്കാൻ ആരംഭിച്ചിരുന്നു. ക്ലാസ്സ് 1 മുതൽ 12 വരെ  എല്ലാവിഷയങ്ങൾക്കും ക്ലാസ്സുകൾ നൽകിയിരുന്നു. അതിനു ശേഷം കാഴ്ചശക്തിയില്ലാത്ത കുട്ടികൾക്കു വേണ്ടി ടോക്കിങ് ടെക്സ്റ്റും നൽകി വരുന്നു.റേഡിയോ സoപ്രേഷണം പോലെ ക്ലാസ്സുകൾ നൽകുന്ന രീതി. ഓ എച്ച്, എച്ച് ഐ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ്  നടത്തുകയും അവർക്ക് വേണ്ട ഉപകരണങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വർക്ക്ഷീറ്റ് വീട്ടിൽ ഇരുന്ന് ചെയ്യാനായി നൽകി. എല്ലാവരും രക്ഷകർത്താക്കളുടെ സഹായത്തോടെ വർക്ക് ഷീറ്റ് ചെയ്തു,ഓണത്തിന് എല്ലാവരുടേയും വീടുകൾ സന്ദർശിച്ച് ഓണക്കോടി നൽകി, ഭക്ഷണ കിറ്റ് വിതരണം ഒരു പൂർവ വിദ്യാർഥി സംഘടനയുടെ സഹായത്തോടെ ഇപ്പോഴും നടന്നു വരുന്നു. മെഡിസിൻ ആവശ്യമുള്ള എല്ലാ കുട്ടികൾക്കും അത് എത്തിച്ച് നൽകി.

ലോക ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം നീണ്ടു നിന്ന വിവിധങ്ങളായ പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. കലാപരിപാടികളിൽ പങ്കാളികളായ മുഴുവൻ കുഞ്ഞുങ്ങൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ക്രിസ്മസിന് എല്ലാ കുഞ്ഞുങ്ങൾക്കും കേക്ക്, സ്റ്റാർ മുതലായവ വിതരണം ചെയ്തു. രണ്ടാഴ്ചയിലൊരിക്കൽ കുട്ടികളുടെ രക്ഷകർത്താക്കളുടെ  ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ ശാരീരിക, മാനസിക, വൈകാരിക പ്രശ്നങ്ങൾ അവർ പങ്ക് വയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ രണ്ടാഴ്ച മുതൽ കുട്ടികളുടെ വീടുകളിൽ എത്തിയുള്ള ഹോം ബെയ്സ്ഡ് എജുക്കേഷൻ  പുനരാരംഭിച്ചു. ഇനി മുതൽ സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പരിശീലനവും ആരംഭിക്കുന്നു. ഭിന്നശേഷി കുഞ്ഞുങ്ങൾക്കു വേണ്ട പരിപൂർണ പിന്തുണയും പ്രോത്സാഹനവും നൽകാൻ എല്ലാവരും  ഒപ്പമുണ്ട്...