എന്താണിങ്ങനെ എന്തുകൊണ്ടിങ്ങനെ...
എല്ലായിടവും ചവറുനിറയുന്നു
അന്ധരായോ ഈ മനുഷ്യർ ഇന്ന്
അറിവ് വർധിച്ചു പാഴാക്കുന്നു ജന്മം.
തൻപറമ്പിൽ കുന്നുകൂടും ചവറുകൾ
അന്യർക്കുവേണ്ടി ദാനം ചെയ്യുന്നപോൽ
വലിച്ചെറിയുന്നു മറ്റൊരുവൻ പറമ്പിലേക്ക്
അവനതു സംഭാവന ചെയ്യുന്നു
പുഴമലയോരങ്ങളിലേക്ക്.....
തെരുവുനായ്ക്കൾ പെരുകുന്നു
ചെറുപൈതങ്ങൾക്കുൾപ്പെടെ
പേരറിയാത്ത വ്യാധികൾ പെരുകുന്നു.
കുറയാതെ വരുന്ന രോഗങ്ങൾക്കു
കാരണം തേടി വരുന്ന വിദഗ്ധ
ഹാ മാലിന്യം! ഹാ മാലിന്യം! എവിടെയും
രോഗപ്രതിരോധ ശേഷിയില്ലാതെ
വലയുന്നു മണ്ണിൻ പൊന്നുമക്കൾ
അതിനിടയിൽ ദാ അവനും എത്തുന്നു
കൊറോണ എന്ന മഹാമാരി.....
പൊലിയുന്നു പൊലിയുന്നു ജീവനുകൾ
കണ്ണുകൾ നിറയുന്നു, അധരം പിടയുന്നു
മർത്യൻ ജീവനുവേണ്ടി കേഴുമ്പോൾ
ലക്ഷം ലക്ഷം ഭയപ്പെട്ട് അങ്ങനെ
അവനവൻ കൂരയിൽ ഒതുങ്ങിടുന്നു.
കോവിഡിനെ തുരത്താനായികൈകോർക്കാം
അതിനായ് നാം പാലിച്ചിടേണം
വ്യക്തിശുചിത്വവും പരിസരശുചിത്വവും
രോഗം വന്നു ചികിത്സിപ്പതിനായ്
ഒരുപാടു പണം വേണ്ടേ.....
പാഴ്വസ്തുക്കൾ നശിപ്പിക്കേണം
പരിസരശുദ്ധി വരുത്തിടേണം
അൽപ്പകാലം മാത്രമുള്ള ഈ
അസ്ഥിരമായുള്ള മർത്യജന്മം
എത്രയും സുന്ദരമാക്കാൻ കഴിയേണം.
വീടും പരിസരവും തന്റേത്
എന്നപോൽ താനാണെന്ന
ബോധവും കൈവരിക്കേണം
നമുക്കൊന്നിച്ച് കൈകോർത്തിടാം
നല്ലൊരു നാളേയ്ക്കായ്.....