കൊറോണ എന്നൊരു
മഹാവിപത്തിനായ്
ഒന്നിച്ചൊന്നായ് പോരാടാം
മനുഷ്യർ തമ്മിലകന്നിട്ടു
മനസ്സുകൾ തമ്മിൽ കോർത്തിടാം
സോപ്പും വെള്ളവും ഉപയോഗിച്ചു
കൈകൾ നന്നായ് കഴുകീടാം
ഒന്നിച്ചൊന്നായ് പൊരുതിടാം
ഒന്നായ് നമുക്ക് മുന്നേറാം
കൊറോണ എന്നൊരു മഹാവിപത്തിനെ
തുരത്തി നമുക്കോടിക്കാം