എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/തിരിച്ചറിവിൻ വെളിച്ചം

തിരിച്ചറിവിൻ വെളിച്ചം

തിരിച്ചറിവിന്റെ വെളിച്ചം
അഹങ്കാരം ,അഹന്തത
നശിപ്പിച്ച നേരിൻ വെളിച്ചം
ശാസ്ത്രം മുതൽ
ആറ്റം ബോംബിനെ വരെ
തോൽപ്പിച്ച വിജയഗാഥ
ആപത്തിന് ജാതിയും മതവും
ഇല്ലെന്ന സത്യത്തിന്റെ വെളിച്ചം
ദേശവും ഭാഷയും ശരിയായ
അതിരെല്ലന്നതിൻ വെളിച്ചം
ലോകത്തിന് അതിരില്ലെന്ന
യാഥാർത്ഥ്യത്തിൻവെളിച്ചം
അങ്ങനെ പാo പാഠ്യാന്തരത്തിന്റെ
ഉറവിടമായി കൊറോണ !
അങ്ങനെ
ഒരു രോഗാണുവിൽ നിന്ന് പാഠങ്ങളായ്
കൊറോണ പാഠങ്ങളുടെ ഗുരുവായ്
യാഥാർത്ഥത്തിന്റെയും സത്യത്തിന്റെയും "ഗുരു "
 

ശബ്ന ബീഗം കെ
4എ എഎംയുപി സ്കൂൾ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത