എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/കോറോണയെ പ്രതിരോധിക്കാം

കോറോണയെ പ്രതിരോധിക്കാം

നമ്മൾ മൂന്നാം ലോകമഹായുദ്ധത്തിലൂടെ കടന്നു പോകുന്ന ഒരു അവസ്ഥയിലാണെന്ന് അറിയാമല്ലോ. Covid 19 മായുള്ള യുദ്ധം. നാം പടയാളികൾ തന്നെയാണ്. വീട്ടിലിരുന്നു പുറത്ത് പോകാതെയാണ് യുദ്ധത്തിൽ പങ്കെടുക്കുന്നതെന്ന് മാത്രം. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ wuhan നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടരുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും. മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. പനി, ചുമ, ശ്വാസതടസം, തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും. ഇവ മാത്രമല്ല ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും രോഗലക്ഷണങ്ങളിൽ പെടുന്നവയാണ്. ഈ വൈറസിന് വാക്‌സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത് കൊണ്ട്തന്നെ കൊറോണ പടരുന്ന മേഖലയിലേക്കോ അല്ലെങ്കിൽ ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആശുപതികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകുമ്പോൾ മാസ്ക് ധരിക്കണം, ഗ്ലോവ്സ് ധരിക്കണം. ശേഷം കൈകളും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.

ഷിഫ്ന പി പി
3സി എഎംയുപി സ്കൂൾ ഉള്ളണം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം