എ.സി. കണ്ണൻ നായർ സ്മാരക ജി.യു.പി.എസ്. മേലാങ്കോട്ട്/അക്ഷരവൃക്ഷം/ മഹാമാരി

മഹാമാരി


ഇന്ന് ലോകം ഭീതിയോടെ നോക്കി കാണുന്ന ഒരു രോഗമാണ് കോറോണ . ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗം ലോകത്ത് പടർന്നു പിടിച്ചു. 24 മണിക്കൂറിൽ മരിക്കുന്നത് 1000 ത്തി നടുത്ത്‌ ആളുകൾ.മാർച്ച് 29 ന് 25 -ൽ പരം ആളുകൾ മരിച്ചു. ഏപ്രിൽ 2 ആകുമ്പോഴേക്കും 50-ൽ കൂടുതൽ പേർ മരിക്കുകയും മാർച്ച് 5 ന് അത് 100 കടക്കുകയും ചെയ്തു.കേരളത്തിൽ 59594 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാവുകയും രോഗം ഭേദമായവർ 218 പേരും മാത്രമാണ്. അതിൽ റിപ്പോർട്ട് ചെയ്തത് 3 മരണം മാത്രം. രാജ്യത്ത് കോ വിഡ് സ്ഥിതീകരിച്ചത് 11933 പേർക്കും രോഗം ഭേദമായത് 1344 പേർക്കുമാണ്. രാജ്യത്ത് കോ വിഡ് വളർച്ചാ തോത് 40% കുറയ്ക്കാൻ കഴിഞ്ഞു. സ്പെയിൽ, ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങളെക്കാൾ ഏറ്റവും കുറവ് മരണം ഇന്ത്യയിലാണ്. നിരവധി ആശുപത്രികളും, പോലീസും,ആരോഗ്യ പ്രവർത്തകരും സന്നദ്ധരാണ്. രാജ്യത്ത് കോവിഡ് വ്യാപനത്തിൻ്റെ കാഠിന്യം കുറയ്ക്കാൻ കഴിഞ്ഞു എന്നത് അഭിമാനകരമാണ്. എല്ലാത്തിനു മുപരി കർഷകരും കച്ചവടക്കാരും വലിയ പ്രതിസദ്ധിയിലാണ് .വിഷുക്കാലം നിറം മങ്ങി ഈസ്റ്ററും ത്യശ്ശൂർ പൂരവും ആരാധനാലയങ്ങളിലെ ഉത്സവങ്ങളും തെയ്യം കെട്ടുകളും ചടങ്ങു മാത്രമായി. വിശേഷ ദിവസങ്ങളിൽ തിങ്ങി നിറഞ്ഞ പട്ടണങ്ങൾ ശുന്യമായി. ആളും ആരവവുവില്ലാത്ത വിഷുക്കാലം കടന്നു പോയി.

            പോരാടാം  അതിജീവിക്കാം. നാളെ ഒന്നിക്കാനായി ഇന്ന് അകലം പാലിക്കാം
         Stay home
          Stay Safe


അതുല്യ സുരേഷ്
7 സി എസികെഎൻഎസ് ജിയുപിഎസ് മേലാങ്കോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 12/ 2023 >> രചനാവിഭാഗം - ലേഖനം