പാഴ് വസ്തുക്കളിൽ വിസ്മയം തീർത്ത് സ്കൗട്ട് &ഗൈഡ്സ്     

 
 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് AVSGHSS കരിവെള്ളൂരിലെ  സ്കൗട്ട്സ് & ഗൈഡ്സ്  പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉപയോഗ പ്രദമായ വസ്തുക്കൾ നിർമിച്ചു. പയ്യന്നൂർ L A സെക്രട്ടറി P C ജയസൂര്യൻ, സ്കൂൾ സ്കൗട്ട് ക്യാപ്റ്റൻ രമേശൻ മാഷ് എന്നിവർ നേതൃത്വം നൽകി. ഗൈഡ് ക്യാപ്റ്റൻ ചാന്ദ്നി ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.

ആർദ്രദീപം

 
 

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രദീപം പദ്ധതിയുടെ ഭാഗമായി കരിവെള്ളൂർ ഏ.വി. സ്മാരക ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികൾ വയോജനങ്ങളുടെ വീടുകൾ സന്ദർശിച്ച് അവരുടെ സുഖവിവരങ്ങൾ അന്വേഷിച്ചു.  സ്കൂളിന് സമീപം താമസിക്കുന്ന കെ.വി. പാട്ടി അമ്മ , മതിരക്കോട് താമസിക്കുന്ന പി.കെ. കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവരേയാണ് സന്ദർശിച്ചത്. പഴയ കാലത്തെ വിദ്യാഭ്യാസം , ആരോഗ്യം , ഭക്ഷണരീതികൾ , സാമൂഹ്യ വ്യവസ്ഥ , ആചാരങ്ങൾ , ആഘോഷങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചർച്ച കുട്ടികൾക്ക് പുതിയ അനുഭവം പകർന്നു . ഒപ്പം മാറിയ കാലത്തെ സുഖസൗകര്യങ്ങൾ പഴയ കാലവുമായി താരതമ്യം ചെയ്യാനും  ഗുണദോഷ വിശകലനം നടത്താനും കഴിഞ്ഞു.

                സ്കൂൾ പ്രധാനാധ്യാപകൻ എം. ലക്ഷ്മണൻ മാസ്റ്റർ ഇരുവരേയും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സ്കൗട്ട്സ് & ഗൈഡ്സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.സി. ജയസൂര്യൻ , അധ്യാപകരായ കെ.പി. രമേശൻ , കെ. റീജ , പി.പി. വിനോദ് , കെ. ലതിക എന്നിവർ പങ്കെടുത്തു.

 

        മുതിർന്ന തലമുറയുടെ പ്രതീകമായ വയോജനങ്ങളെ ചേർത്തു നിർത്താനും ഒപ്പം കൂടാനും പുതു തലമുറയ്ക്ക് പ്രേരണ നൽകുന്ന ഒരു പരിപാടിയായി മാറി ആർദ്രദീപത്തിൻ്റെ ഭാഗമായുള്ള പ്രസ്തുത ഗൃഹ സന്ദർശനം .

https://youtu.be/2O6ArRG9wIo


മുങ്ങിമരണ നിവാരണ ദിനം : ഡമോൺസ്‌ട്രേഷൻ നടത്തി

കരിവെള്ളൂർ: മുങ്ങിമരണ നിവാരണ ദിനത്തിന്റെ ഭാഗമായി ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്‌സ് പയ്യന്നൂർ ലോക്കൽ അസോസിയേഷൻ, പയ്യന്നൂർ റോവർ ക്രൂ എന്നിവയുടെ കൂട്ടായ്മയിൽ 'മുങ്ങി മരണങ്ങൾ എങ്ങനെ ഒഴിവാക്കാം' എന്ന വിഷയത്തിൽ ഡമോ ൺട്രേഷൻ നടത്തി. കരിവെള്ളൂർ എ വി സ്മ‌ാരക ഗവ.ഹയർസെക്കൻഡറി സ്കൂ‌ൾ സ്കൗട്സ് ആൻസ് ഗൈഡ്‌സ് കുട്ടികൾക്കായി കരിവള്ളൂർ ശിവക്ഷേ ത്രകുളത്തിലായിരുന്നു പരിപാടി. സംസ്ഥാന ഓർഗനൈസിങ് കമ്മിഷണർ സി.പി.ബാബുരാജൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. റോവർ ജില്ലാകമ്മിഷണർ കെ.വി.ജയറാം, സി.ചന്ദ്രൻ, സി.പ്രമോദ്, ടി.വി.വിനോദ്, പി.വി.മോഹനൻ, കെ.സന്തോഷ്, പി.സി.ജയസൂര്യൻ, കെ.പി.രമേശൻ എന്നിവർ പ്രസംഗിച്ചു.