എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ഗണിത ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
കുട്ടികളിൽ ഗണിത ശാസ്ത്ര പഠനത്തിലൂടെ യുക്തിചിന്തയും ഗണിത താൽപര്യവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കരിവെള്ളൂർ എ.വി. സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2022 - 23 അധ്യയനവർഷം ഗണിതശാസ്ത്ര ക്ലബ്ബ് രൂപികരിച്ചത്. വിദ്യാലയത്തിലെ 200 കുട്ടികളും 5 ഗണിത ശാസ്ത്ര അധ്യാപകരും ഉൾപ്പെടുന്ന ക്ലബ്ബിന്റെ ഔപചാരികമായ ഉദ്ഘാടനവും ജ്യോമട്രിക്കൽ ചാർട്ട് പ്രദർശനവും ജൂലൈ 13 ന് വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം സീനിയർ ഗണിത ശാസ്ത്ര അധ്യാപിക ശ്രീമതി പ്രിയ ടീച്ചർ നിർവ്വഹിച്ചു. ക്ലബ്ബ് പ്രതിനിധികളായി ഒൻപതാം ക്ലാസിലെ നന്ദന കെ നായർ , പത്താം ക്ലാസിലെ മീര കല്ലത്ത് തുടങ്ങിയ കുട്ടികളെ തിരഞ്ഞടുത്തു. എല്ലാ ആഴ്ചകളിലും ക്ലബ്ബ് വിളിച്ചു ചേർക്കുകയും വിദ്യാലയത്തിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ വിദ്യാലയത്തിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിമാസ ക്വിസ്, ഗ ണിത ശാസ്ത്ര മാഗസിൻ നിർമ്മാണം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരം, തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഈ വർഷം നടത്തിയിട്ടുണ്ട്.
![](/images/thumb/6/6d/%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_.jpg/302px-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_.jpg)
![](/images/thumb/0/03/%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_2.jpg/300px-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_2.jpg)