എ.യു.പി.സ്കൂൾ വെളിമുക്ക്/അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
മനുഷ്യൻ പല കാലങ്ങളിലായി വിവിധയിടങ്ങളിൽ നിരവധി പകർച്ചവ്യാധികൾക്കും കൂട്ടമരണങ്ങൾക്കും വിധേയരായിട്ടുണ്ട്. .... പ്ലാഗ്., വസൂരി മുതൽ നിപ വരെ പല മഹാമാരികളും ചരിത്രത്തിൽ നമുക്ക് കാണാൻ കഴിയും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ തണലിലൂടെ ഒരു പരിധി വരെ അതെല്ലാം നമുക്ക് തടഞ്ഞു നിർത്താൻ കഴിഞ്ഞിട്ടുണ്ട് വിവിധതരം വൈറസകളും ബാക്ടീരിയകളുമാണ് ഇത്തരം രോഗങ്ങൾക്ക് കാരണമാകുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ സൂക്ഷ്മജീവികൾക്ക് ഒരു മനുഷ്യവംശത്തെ തന്നെ ഉന്മൂലനം ചെയ്യാൻ ശേഷി ഉണ്ട്. അവയെ പ്രതിരോധിക്കാൻ ആവിശ്യമായ വാക്സിനുകൾ കണ്ടെത്തുന്നതിൽ ശാസ്ത്രലോകം വ്യാപൃതരാണ്.നീണ്ട നിരീക്ഷണ പരീക്ഷണങ്ങളിലൂടെ അവരതിൽ വിജയം കൈവരികാറുണ്ട്. എന്നാൽ ആഗോളതലത്തിൽ സർവ്വതാണ്ഡവമാടികൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാമാരിക്ക് കാരണമായ കൊറോണ വൈറസനുള്ള വാക്സിൻ ഇതുവരെ കണ്ടത്താനായിട്ടില്ല.. കൊറോണ വൈറസ് ഡിസീസ്-19 എന്നതാണ് ഇതിന്റെ പൂർണ നാമം. 2019 ഡിസംബർ ചൈനയിലുള്ള ഹ്യുബേ പ്രവശ്യയിലുള്ള വുഹാൻ പട്ടണത്തിലെ പെറ്റ് മാർക്കറ്റിലെ ഒരു ജീവനകാരിയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയതെന്ന അനുമാനത്തിലാണ് കോവിഡ് 19 എന്ന പേരിൽ ഉപയോഗിക്കുന്നത്. ഏതാണ്ട് എല്ലാ രാജ്യങ്ങളിലുംമരണം സംഹാരതാണ്ഡവം ആടികൊണ്ടിരിക്കുന്നു . ഈ വൈറസിനെയും പിടിച്ചു കെട്ടാൻ നമുക്ക് കഴിയട്ടെ......
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |