എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ കൊറോണ പറയുന്ന കഥ
കൊറോണ പറയുന്ന കഥ
ഞാൻ കൊറോണ. കോവിഡ് എന്നും പറയും. എന്റെ യഥാർത്ഥ പേര് നോവൽ കൊറോണ വൈറസ് എന്നാണ്. എന്റെ ജനനം ചൈനയിലാണ്.ഞാൻ നവംബർ മാസം മുതലേ ചൈനയിൽ സജീവമാണങ്കിലും ഡിസംബറിലാണ് എനിക്കെതിരെയുള്ള പോരാട്ടം ചൈനയിൽ ശക്തമായത്. എങ്കിലും ഈ കുറഞ്ഞ കാലയളവിൽ തന്നെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഞാൻ എത്തിപ്പെട്ടു . ലോകത്തിലെ ശക്തമായ രാജ്യങ്ങളിലൊന്നായ അമേരിക്ക പോലും എന്റെ മുമ്പിൽ മുട്ട് മടക്കിയിരിക്കുകയാണ്. ഇറ്റലിയിലെ ഒരു കുടുംബത്തോടൊപ്പമാണ് ഞാൻ കേരള കരയിലേക്ക് വന്നത്. ഇതൊരു തുടക്കം മാത്രമായിരുന്നു. പിന്നിട് പലരിലൂടെയായി ഞാൻ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തി. എങ്കിലും കേരളത്തിലെ ജനങ്ങൾ ജാഗരൂഗരായത് കൊണ്ട് എനിക്കിവിടെ നിൽപ്പുണ്ടാവില്ല. ഇവിടുത്തെ ആരോഗ്യ പ്രവർത്തകരും, പോലിസുക്കാരും, മറ്റുള്ള എല്ലാ കൊറോണ പോരാളികളും എനിക്കെതിരെ ശക്തിയോടെ പൊരുതുകയാണ്.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |