എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ കൊറോണ കവർന്ന മൂന്നാം ക്ലാസ്
കൊറോണ കവർന്ന മൂന്നാം ക്ലാസ്
അന്ന് സ്കൂളിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് കേട്ടു സ്കൂൾ അടക്കുകയാണെന്ന് .... വേഗംതുറക്കുമായിരിക്കും, പരീക്ഷയുണ്ടല്ലോ..., മൂന്നാം ക്ലാസില് ഇനി ഇരിക്കാൻ പറ്റില്ലേ......? എന്റെ ടീച്ചറെ ക്ലാസില് ഇനി പഠിക്കാൻ പറ്റില്ലേ.....? അങ്ങനെ ഒരു പാട് വേവലാതികളായിരുന്നു മനസ്സിൽ ...! ആ വൈകുന്നേരം അങ്ങനെ വീട്ടിലെത്തിയപ്പോൾ എല്ലാരും പറഞ്ഞു ഇനി നാലാം ക്ലാസിലേക്കാ പോവാന്ന്...! മൂന്നാം ക്ലാസ് കഴിഞ്ഞു പോയത്രെ.....! പൊടുന്നനെ ഒരു സങ്കടം പോലെ, എന്റെ ക്ലാസ് , എന്റെ ടീച്ചറ് , എന്റെ കൂട്ടുകാര് ....ഇനിയിപ്പം ടീച്ചർക്ക് ഉമ്മ കൊടുക്കാൻ പറ്റില്ലല്ലോ..... പിന്നെ ആകെയുള്ള പ്രതീക്ഷ അമ്മമ്മേടെ വീട്ടിലൊന്ന് പോവാമെന്നായിരുന്നു.... പക്ഷെ അതും തകർന്നല്ലോ... അമ്മമ്മേന്റെ വീടിനടുത്തും എത്തീ ആ ഭീകരൻ കൊറോണ എന്ന് പറഞ്ഞ് അതുവഴി പോവാൻ പറ്റില്ലെന്ന് പറഞ്ഞ് വീട്ടിൽത്തന്നെ ഇരുന്ന് തീർക്കേണ്ടി വന്നു ഈ അവധിക്കാലം ...... കളിക്കാനും പുറത്ത് വിട്ടില്ല.... എപ്പഴും കൈ സോപ്പിട്ടു കഴുകണംന്ന് പറഞ്ഞ് അമ്മ എപ്പഴും വഴക്കായി ... അത്രക്ക്അപകടകാരിയാണത്രേ ഈ കൊറോണാ ഭീകരൻ .... കോവിഡ് 19 എന്നാണത്രേ ഈ ഭീകരന്റെ ഓമനപ്പേര് , അവൻ പിടിപെട്ടാൽ നമുക്ക് ശ്വാസം പോലും കിട്ടില്ലത്രേ, ലോകത്ത് പലയിടത്തും അവൻ ഒരുപാട് പേർക്ക് അവരുടെ അമ്മയേയും അച്ഛനെയും എല്ലാം നഷ്ടപ്പെടുത്തിയെന്ന് .... ഓർക്കുമ്പോൾ പേടിയാവാണ് ..... മൂന്നാ ക്ലാസിൽ കുറച്ചൂടെ ഇരിക്കണമായിരുന്നു .... കൊതി തീർന്നില്ല .... പക്ഷെ നമ്മൾ തോറ്റുകൊടുക്കരുത് നമുക്ക് കൊറോണയെ പിടിച്ചു കെട്ടണം, നമുക്ക് അതിനെ തോൽപ്പിക്കണം എപ്പഴും കൈകളും മുഖവും സോപ്പിട്ടു കഴുകണം.. മുഖത്ത് മാസ്കിട്ട് മാത്രമെ പുറത്തിറങ്ങാവൂ... അങ്ങിനെ ആ ഭീകരനെ നമുക്ക് ഈ നാട്ടീന്ന് തന്നെ ഓടിക്കണം.... എന്റെ മൂന്നാം ക്ലാസ് കളഞ്ഞ, കുറേ പേരുടെ അച്ഛനേയും അമ്മയെയും നഷ്ടപ്പെടുത്തിയ ഈ ഭീകരനെ നമുക്ക് ഒരുമിച്ച് ഓടിക്കാം .....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |