എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്തിടാം

കൊറോണയെ തുരത്തിടാം

വീട്ടിലൊന്നിരുന്നുകൂടെ
     സമയമേറെയില്ലയോ?

ദൂരെ മാറി നിന്നൊരീ
    കൊറോണയെ തുരത്തിടാൻ

വീട്ടിലൊന്നിരിക്കുവിൻ
   പുസ്തകം പഠിക്കുവിൻ

കൈകൾ നന്നായ് സോപ്പ് ചേർത്ത്
       തേച്ചുരച്ച് കഴുകുവിൻ

പഴയ കാലമോർക്കുവീൻ
     പഴയതൊക്കെ ഓർക്കുവിൻ

ബന്ധുമിത്ര സഹിതമുള്ള
    സ്നേഹത്തോട്ടം തീർത്തിടാം

ഒരുമയോടെ കരുതലോടെ
    ശുദ്ധിയായ്  നടന്നിടാം

വീട്ടിലൊന്നിരുന്നിടാം
    കൊറോണയെ തുരത്തിടാം.

ഫാത്തിമ ലുലു
4 B പരിയാപുരം സെൻട്രൽ എ.യു.പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത