എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ പാതയിൽ

അതിജീവനത്തിന്റെ പാതയിൽ 

ലോകം എത്രയോ അതിജീവിച്ചിരിക്കുന്നു സുനാമി, ചുഴലികാറ്റ്, പ്രളയം അങ്ങനെ  എത്ര എത്ര അപകടങ്ങൾ  നമ്മൾ അതിജീവിച്ചു. പക്ഷെ  ഇപ്പോൾ ഈ ലോകം മുഴുവനും കൊറോണ എന്ന മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. അന്നു  നമ്മൾ അറിഞ്ഞിരുന്നില്ല ഇന്ന് എവിടെ വരെ ഈ  മഹാമാരി എത്തുമെന്ന്.അന്ന് ഈ ലോകം അതുകാര്യമാക്കിയില്ല.  കൊറോണക്കു മറ്റൊരു പേരും കൂടി ഉണ്ട് കോവിഡ് 19.വുഹാൻ എന്ന സ്ഥലത്തു നിന്നാണ് ഈ വൈറസ് ഇവിടെ വരെ എത്തിയത്. ആദ്യം വുഹാൻ  പിന്നെ ചൈന മുഴുവൻ പിന്നെ ഈ ലോകം ഒട്ടാകെ പരന്ന് പിടിച്ചു ഈ കൊറോണ വൈറസ്/കോവിഡ് 19.നമ്മുടെ ഇന്ത്യയിലാണ് മരണനിരക്ക് പരമാവധി കുറഞ്ഞിട്ടുള്ളത്. എന്നാൽ ഓരോ ദിവസം കൂടും തോറും ഓരോ മനുഷ്യന്റെ ഉള്ളിലും ആധി കൂടുകയാണ്. ഈ ലോകത്തെ മാലാഖമാരായ ഡോക്ടർമാർ നേഴ്‌സുമാർ ഈ ലോകത്തിനു വേണ്ടി  പ്രയത്നിക്കുന്ന മറ്റനേകംപേർ ഈ  കൊറോണ വൈറസ്  പടർന്ന് പിടിച്ചപ്പോൾ അവരുടെ  ജീവൻ പണയം വച്ച് ലോകത്തെ രക്ഷിക്കാൻ വേണ്ടി പ്രയത്നിക്കുന്നു. ഈ ലോകത്ത് എത്രയോ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ തുറന്നു. ഈ ലോകത്തെ മാലാഖമാരായ ഡോക്ടർമാർക്കും നേര്സുമാർക്കും വേണ്ടി ഒരുദിവസം 9മിനിറ്റ്. ലൈറ്റുകൾ  ഓഫ് ചെയ്ത് ദീപം തെളിയിച്ചു അവർക്കു വേണ്ടി ആ 9മിനിറ്റ് സമർപ്പിച്ചു. പ്രധാന മന്ത്രി ആഹ്വാനം ചെയ്ത് ജനതാ കർഫ്യൂ നടപ്പിലാക്കി.ആ ഒരു ദിവസം ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരുന്ന് നമ്മുടെ ജനതാ കർഫ്യൂവിനെ വിജയിപ്പിച്ചു. പിന്നെ അത് ലോക് ഡൗണിലേക്ക് നീങ്ങി ഇതു വരെ എല്ലാവരും ലോക്‌ ഡൗണിൽ കഴിച്ചു കൂട്ടുകയാണ്. മെയ്‌ 3ന് തുറക്കുമെന്നാണ് പറയുന്നത്. ഈ ലോക്‌ ഡൗണിൽ ഒട്ടേറെ സഹായങ്ങൾ കേന്ദ്ര ഗവൺമെന്റിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും കിട്ടുന്നുണ്ട്. അതുപോലെ തന്നെ നമ്മുടെ നാട്ടുകാരിൽ നിന്നും ക്ലബ്ബ്കളിൽ നിന്നും സേവാ സമിതികളിൽ നിന്നും ഒരുപാട് സഹായങ്ങൾ നമുക്കെല്ലാവർക്കും കിട്ടുന്നുണ്ട്. ഈ ലോക് ഡൗണിനു ശേഷം ഒരുപാട് മാറ്റങ്ങൾ നമ്മൾ കാണുന്നുണ്ട്. ഈ കൊറോണ എന്ന മഹാമാരിയെ നമ്മൾ അതി ജീവിക്കും. ആരും ഈ മഹാമാരി ഒടുങ്ങുന്നത് വരെ പുറത്തിറങ്ങാതിരിക്കുക.   

ദിയ. പി
5 D പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം