സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വഴിക്കടവിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന പരേതനായ പി കുഞ്ഞഹമ്മദ് മേസ്തിരിയുടെ ശ്രമഫലമായി 1954 ജൂൺ മാസം പതിനഞ്ചാം തീയതി ഒന്ന് ,രണ്ട് ക്ലാസുകളിലായി 77 വിദ്യാർഥികളോടെ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പുരോഗതിയുടെ ഉന്നതിയിൽ എത്തിനിൽക്കുന്നു. കുരുന്നു മനസ്സുകളിൽ വിജ്ഞാനദീപം തെളിയിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഒരു കൂട്ടം സുമനസ്സുകളുടെ സമർപ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും സജീവ സ്മാരകങ്ങളിൽ ഒന്നാണ് നമ്മുടെ ഈ വിദ്യാലയം. 1980ൽ ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ വഴികളിൽ ഒരു യുപി സ്കൂളായി ഉയർത്തപ്പെട്ടു സ്ഥാപക മാനേജരായ കുഞ്ഞഹമ്മദ് മേസ്തിരിയുടെ കാലശേഷം മക്കളായ ശ്രീ അബ്ദുൽ നാസർ ,ശ്രീ അബ്ദുൽ കരീം എന്നിവർ മാനേജർമാരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീ കുഞ്ഞു മൊയ്തീൻ മാനേജർ സ്ഥാപനം അലങ്കരിക്കുന്നു . അദ്ദേഹത്തിന്റെ കർമ്മചോലവും ത്യാഗപൂർണ്ണവുമായ ശ്രമങ്ങൾ ആണ് ഇന്ന് നാം ഇവിടെ കാണുന്നതെല്ലാം. ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സമഗ്ര സംഭാവനകൾ ആയി നൽകിയ നേതൃത്വ നിരയിൽ പ്രവർത്തിച്ച ഹെഡ്മാസ്റ്റർമാരെയും അനുഭവ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. ഇപ്പോൾ ശ്രീമതി മോളി കുട്ടി കെ ജെ ഹെഡ്മിസ്ട്രസായി സേവനമനുഷ്ഠിക്കുന്നു.