എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/പ്രകൃതിയെ തൊട്ടറിഞ്ഞ്

 '
പ്രകൃതിയെ തൊട്ടറിഞ്ഞ്
'

"ഞാൻ അമ്മുക്കുട്ടി.<
" ഓരോ അസുഖം വന്ന് വീട്ടിൾ ഇരിക്കുമ്പോഴാണ് നാം നമ്മുടെ ചുറ്റുപാടുകൾ മനസ്സിലാക്കുന്നത്.പൂക്കൾ വിരിയുന്നതും അവ വിരിഞ്ഞു നിൽക്കുന്നതും കാണാൻ എന്തു ഭംഗിയാണ്. പത്തുമണിയായെന്നറിയിക്കാൻ പത്തുമണിപ്പൂവ് തലയുയർത്തി നില്ക്കുന്നു. അതിനിടയിലാണ് ഞാനോർത്തത് <
"അയ്യോ, ഇന്ന് ഞാൻ ചെടികൾക്ക് വെള്ളം ഒഴിച്ചിട്ടില്ല. അവയും നമമളെ പോലെയല്ലേ. വെള്ളം കിട്ടിയില്ലെങ്കിൽ അവയും ഉണങ്ങിപ്പോവില്ലേ."<
അങ്ങനെ ചെടികൾക്ക് വെള്ളം ഒഴിക്കുമ്പോഴാണ് അച്ചനും അമ്മയും വൃത്തിയാക്കാൻ വേണ്ടി പറമ്പിലേക്ക് പോവുന്നത്. പൈപ്പവിടെയിട്ട് ഞാനും അവരോടൊപ്പം പറമ്പിിലേക്ക് പോയി. അവരെ സഹായിക്കാൻ വേണ്ടി ഞാൻ കൂടികിടക്കുന്ന ചവേലകളെല്ലാം വാരി ചാക്കിലേക്കിടുകയായിരുന്നു. പെട്ടെന്നാണ് അത് എൻെറ ശ്രദ്ധയിൽ പ്പെട്ടത്. ഇന്നലെ ഞാനും എൻെറ ചേട്ടനും കൂടി കഴിച്ച ലെയ്സിൻെറ പാക്ക്. ഇത് കണ്ടപ്പോഴാണ് സുനിത ടീച്ചർ പഠിപ്പിച്ച കാര്യങ്ങൾ ഓർത്തത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിക്കുന്നതുമൂലമുണ്ടാവുന്ന പുക ശ്വാസകോശാർബുദവും ഹൃദ്രോഗവും ഉണ്ടാക്കും. വീടുകളിലും പൊതുസ്ഥലങ്ങളിലും ചെറിയതോതിൽ പ്ലാസ്റ്റിക്ക് കത്തിച്ചാൽ പോലും മാരകമായ ആരോഗ്യപ്രശ്നം ഉണ്ടാവുമത്രേ. അതിനാൽ ലെയ്സിൻെറ പാക്കുകൾ ഞാൻ മറ്റൊരു പാക്കിലേക്ക് നിക്ഷേപിച്ചു.അങ്ങനെ ഞാൻ വായുവിനേയും നമ്മൾ മനുഷ്യരേയും ജന്തുജാലങ്ങളേയും സംരക്ഷിച്ചു. ഈ പ്ലാസ്റ്റിക്കുകളെല്ലാം കത്തിപ്പോയിരുന്നെങ്കിലോ, അയ്യോ.. എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഇതുപോലെ അനാവശ്യ സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കുകളെ കണ്ടാൽ അടുത്ത് കാണുന്ന വേയ്സ്റ്റ് ബാസ്ക്കറ്റിലേക്കോ, അല്ലെങ്കിൽ തന്നെ എന്തിനാണ് പ്ലാസ്റ്റിക്ക് പുറത്തേക്ക് വലിച്ചെറിയാതിരുന്നാൽ പോരെ. ഇത് ഞാൻ ടീച്ചറുടെ അടുത്തുനിന്ന് പഠിച്ചില്ലായിരുന്നെങ്കിൽ ഈ പ്ലാസ്റ്റിക്ക് കത്തിക്കില്ലായിരുന്നോ. നിങ്ങൾ പ്രകൃതിയെ കാത്ത് സംരക്ഷിക്കുക. എല്ലാവർക്കും എന്നെ സപ്പോർട്ട് ചെയ്തതിൽ നന്ദിയുണ്ട്.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇന്നത്തെ ലൈവ് അവസാനിച്ചിരിക്കുന്നു. ഏട്ടാ ഇത്കണ്ടോ എത്ര പേരാ എൻെറ ലൈവ് കണ്ട് സപ്പോർട്ട് ചെയ്യുന്നേ. ഞാനിതൊന്നമ്മേനോട് പറയട്ടേ. അമ്മുക്കുട്ടി അതും പറഞ്ഞ് അകത്തേക്ക് പോയി. <
"അമ്മേ ,അമ്മേ,ഈ അമ്മയിതെവിടെ പോയി."

"എന്താ അമ്മുക്കുട്ടീ അണക്കിന്ന് സ്കൂളിലെന്നും പോണ്ടെ. പോയി പല്ല് തേക്ക് എന്നിട്ട് പോയി കുളി." <
"അയ്യോ അമ്മേ അപ്പൊ ഞാൻ കണ്ടത് സ്വപ്നായിനോ.." <
അമ്മുക്കുട്ടി അമ്മേയോട് ചോദിച്ചു. <
"അല്ല ഞ്ഞി ഇപ്പെന്ത് സ്വപ്നാ കണ്ടേ ഞാനൂടി ഒന്ന് കേക്കട്ടേ."<
"അതോ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഞാൻ ഒരു ലൈവ് ചെയ്തു. ഇന്ന് നടന്ന കാര്യങ്ങളായിരുന്നു. ലൈവിൽ എല്ലാവരും എന്നെ സപ്പോർട്ട് ചെയ്തു. കുറെ പേർ നന്നായിട്ടുണ്ടെന്നും പറഞ്ഞു. ഇതെല്ലാം വെറുതെയായി . ഒക്ക സ്വപ്നായിനും." <
അമ്മുക്കുട്ടി വിഷമിച്ചുകൊണ്ട് അമ്മയോട് പറഞ്ഞു. ഇത് കണ്ടും കേട്ടും നിന്ന ചേട്ടൻ വേഗം പോയി ഫോണെടുത്ത് ലൈവ് തുടങ്ങി. അങ്ങനെ അമ്മുക്കുട്ടിയുടെ സ്വപ്നവും സഫലമായി. അവൾക്ക് സന്തോഷവുമായി...

അലോന കെ.എസ്.
7A മുണ്ടക്കര എ.യു.പി. സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ