ഒരുനാൾ നമ്മുടെ അടുക്കൽ
സുലഭമായി ഉണ്ടായിരുന്ന ഒരു പടവാൾ
തേച്ചു മിനുക്കണം, പൊടിതട്ടിയെടുക്കണം
ഈ കാലത്തിൻറെ ആവശ്യമായ
ആ പടവാൾ നമ്മുടെ പക്കൽ
ഇപ്പോഴുമുണ്ട്
അത് അറിഞ്ഞിട്ടും അറിയാതെ
നടക്കുന്ന നമ്മുടെ ബുദ്ധിശൂന്യത പ്രസിദ്ധമല്ലോ.
ശുചിത്വമില്ലാതെ ശുചിത്വ ശീലം ഇല്ലാതെ
അലഞ്ഞു നമ്മൾ എങ്ങോട്ടെന്നില്ലാതെ
പമ്പരം പോലെ കറങ്ങുന്ന ജീവിതം
വൃത്തിഹീനരായി നടക്കുന്ന നാം സദാ
ആഞ്ഞടിച്ച മഹാമാരിയിൽ
പഠിച്ചു പലതും നമ്മൾ, മറക്കുമോ ആ പാഠമെല്ലാം
മറക്കാതിരിക്കണം നല്ല നാളേക്കായി
ശുചിത്വം ആകുന്ന സമുദ്രത്തിൽ
മാനവർ മീൻ പോലെ തുടിച്ചു നടക്കട്ടെ.
ഒരു നുള്ളറിവ് ഞാനിവിടെ പൊഴിക്കട്ടെ
ശുചിത്വം അല്ലോ മരുന്നിനേക്കാൾ ഫലപ്രദം,
ഇതറിഞ്ഞു മുന്നേറുക നാം ഒരു നല്ല സുപ്രഭാതത്തിനായ്