അറിവു തേടി അലയു-
ന്നൊരീനാം
ഇത്തിരി അറിവിനാൽ -
അഹങ്കരിചീടുന്നുനാം -
നാമെത്ര തൻ അറിവു -
കൾ നേടിയാലും
അതിനു മെത്രയോ
അപ്പുറം അറിവുള്ളൊരൂ
ശക്തി ഈ ലോകം
നയിക്കുന്നുണ്ടെ -
ന്നത് അറിഞ്ഞില്ല നാം
ഈ പ്രകൃതിയിൽ നിന്നല്ലാതെ എന്തു -
നേടി നാം
പക്ഷിയെ കണ്ടു വിമാനം
പറത്തി നാം ഇന്നീ -
ലോകമൊക്കെയും പറ-
ന്നെത്തുന്നു നാം
ഇത്രമേൽ അറിവുകൾ
പ്രകൃതി കനിഞ്ഞു നൽ-
കിയിട്ടും
എന്തിനീ പ്രകൃതിയെ
കീറി പിളർത്തീടുന്നി-
ന്നുനാം
പ്രകൃതി തൻ താണ്ഡവം -
വന്നൊരാ നാളിൽ നാം
പേടിച്ചരണ്ടു നിൽ-
ക്കേണ്ടി വന്നു നാം
അറിവിന്റെ തമ്പുരാൻ -
തന്നൊരു അണുവിനാൽ
ഇന്നി താ ആർത്തു
വിളിച്ചു കരഞ്ഞോടുന്നു - നാം ഇത്രയും അറിവു -
ള്ള നാം എന്തിനീ
കേവലം ഒരണുവിന്റെ -
മുന്നിൽ
കീഴടിങ്ങീടുന്നു .
ഈ ഭൂമിതൻ മാറിടം -
കീറി മുറിച്ചീടുകിൽ -
എന്തേ ഇനിയും ഓർത്തില്ല
നാം ഭൂമി തൻ
അമ്മയാണെന്ന സത്യം