കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നു പൊലെ
കാറില്ല ബസ്സില്ല ലോറി ഇല്ല
റോഡിലും മെപ്പൊഴും ആരുമില്ല
തിക്കിത്തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ച നിറമുള്ള മാസ്ക് വെച്ച്
കണ്ടലുമിന്നെല്ലാരും ഒന്നു പൊലെ
കുറ്റം പറയാനാണെങ്കിൽ പോലും
വായ തുറകുവനാർക്കും പറ്റും
തുന്നിയ മാസ്ക് ഒന്ന് മൂക്കിലിരിക്കുമ്പോൾ
മിണ്ടാതിരിക്കുവാ തന്ന കാമ്യം
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുക്കടമൊന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടിക്കൂട്ടുന്നതോ പറയാൻ വയ്യ
അമ്പതിനായിരം അറുപതിനായിരം
ആളുകൾ എത്രയോ പേയ് മറഞ്ഞു
നെഞ്ചു വിരിച്ചോരാ മാർത്ത്യൻ്റെ തോളിലായ്
മാറാപ്പു കേറ്റിയെ തേതു ദൈവം
ആയുധം മുണ്ടെങ്ങും കൊന്നുടുക്കാൻ പേടിപ്പെടുത്തുന്ന ബോംബുകളും
നിഷ്ഫലമത്രയും ഒന്നിച്ചു കണ്ടിട്ടും
പേടിക്കുന്നില്ല ഈ കുഞ്ഞു കീഠം
മാർത്ത്യൻ്റെ ഹുങ്കിനൊരന്ത്യം കുറിക്കാനായ്
എത്തിയതാ ഈ കുഞ്ഞു കീഠം
ആർത്തികൊണ്ടത്രയോ ഓടിത്തീർന്നു നമ്മൾ
കാത്തിരിക്കാം ഇനി അൽപ നേരം