എന്റെ വീട് ഒരു കൊച്ചുഗ്രാമത്തിലാണ്.അമ്മ, അച്ഛൻ, ചേച്ചി, അനിയൻമാർ, അച്ഛമ്മ ,അച്ഛച്ഛൻ, എന്നിവരുടെ കൂടെയാണ് ഞാൻ താമസിക്കുന്നത്. എന്റെ വീട്ടിൽ ഞങ്ങൾ വളർത്തുന്ന കോഴികളും, പശുക്കളും ഉണ്ട്. എനിക്ക് അവയെ വളരെ ഇഷ്ടമാണ്. എന്റെ അച്ഛച്ഛൻ ഒരു കൃഷിക്കാരനാണ്. ഞങ്ങളുടെ വീട്ടിൽ കുറേ പച്ചക്കറികളും ഉണ്ട്. എനിക്ക് എന്റെ അച്ഛമ്മ ഒരു പാട് കഥകൾ പറഞ്ഞു തരും. ഞാൻ എന്റെ വീട്ടിൽ വളരെ സന്തോഷത്തോടു കൂടി താമസിക്കുന്നു