കോവിഡ് 19

രാമുവും ഗോപുവും കൂട്ടുകാരായിരുന്നു.എന്നും രാത്രി അത്താഴം കഴിച്ചതിനു ശേഷം അവർ എന്തെങ്കിലും സംസാരിച്ചിരിക്കും. അങ്ങനെ ഒരു ദിവസം അത്താഴത്തിനു ശേഷം രാമു പറഞ്ഞു 'ഗോപു, ലോകത്ത് കൊറോണ എന്നൊരു വൈറസ് പടർന്നു പിടിച്ചിട്ടുള്ള കാര്യം നിനക്കറിയില്ലേ. ഈ വൈറസ് മൂലം സ്കൂളുകൾ എല്ലാം അടച്ചു. വായുവിലൂടെയാണ് ഈ വൈറസ് പകരുന്നത് ' അപ്പോൾ ഗോപു പറഞ്ഞു. അതെ അതെ ഈ വൈറസ് നമ്മുടെ ശരീരത്തിൽ കയറിയാൽ ജലദോഷം, ചുമ ,ശ്വാസതടസം, പനി മേലുവേദന ഇവയെല്ലാം ഉണ്ടാകും. തുമ്മുമ്പോഴും ചുമക്കുമ്പോഴും ഈ വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ്. അതു കൊണ്ട് തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കം വായയും തൂവാല കൊണ്ട് മറച്ചു പിടിക്കുക: ഇടക്കിടക്ക് കൈകൾ കഴുകുക. ആൾക്കൂട്ടം ഒഴിവാക്കുക ഇതെല്ലാം ചെയ്താൽ ഈ വൈസ് പകരുന്നത് തടയാം."ചൈനയിൽ നിന്നാണ് ഈ വൈറസ് പടർന്ന് പിടിച്ചത് '"രാമു പറഞ്ഞു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ വൈറസ് പടർന്നു പിടിച്ചു കഴിഞ്ഞു. അതു കൊണ്ട് എല്ലാവരും ജാഗ്രതയോടു കൂടി ഇരിക്കണം എന്നാണ് സർക്കാർ പറയുന്നത്. എന്നു ഗോപു കൂട്ടി ചേർത്തു. കൊറോണയെ പറ്റി ഓരോന്ന് പറഞ്ഞ് അവർ ഉറങ്ങാൻ കിടന്നു.

ഗംഗ .ജെ
4A എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ