എന്നച്ഛനെ കാണാൻ
കൊതിച്ചിരിക്കയാണു ഞാ
നെന്നമ്മയും കൂടപ്പിറപ്പുമെന്നും
ഹാ എന്തു പറയേണ്ടു
കാലം മഹാമാരി കൊണ്ടു വന്നു
ജോലിക്കും വേലക്കും പോകുവാനാകാതെ
വീടിനുവെളിയിലിറങ്ങിടാതെ
മനുഷ്യർ വലയുന്നു ജീവിതത്തിൽ
വിദേശത്തു ജോലിക്കുപോയതാ
മെന്നച്ഛനെ
തിരികെ വരുവാനുമായിടാതെ
ജനജീവിതം വലയുന്നൊരീ
ദുരന്തത്തിനോ
രറുതി വരുത്തണേ തമ്പുരാനെ