എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ മഹാമാരിയിൽ വിറങ്ങലിച്ച് മനുഷ്യരാശി.

 മഹാമാരിയിൽ വിറങ്ങലിച്ച് മനുഷ്യരാശി. 


ഇന്ന് ലോക രാജ്യങ്ങളെയെല്ലാം ദുരിതത്തിലാഴ്ത്തിയ മഹാവിപത്താണ് "കോവിഡ്-19"അല്ലെങ്കിൽ "കൊറോണ വൈറസ്". ചൈനയിലെ വുഹാനിൽ ആദ്യമായി രോഗം സ്ഥിരീകരിക്കപ്പെട്ടപ്പോഴും മലയാളികളായ നാം ഇവയൊന്നും ബാധിക്കുന്ന കാര്യമാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല പക്ഷെ, പതുക്കെപ്പതുക്കെ അതുനമ്മുടെ കൊച്ചു കേരളത്തെ കീഴടക്കാൻ തുടങ്ങിയപ്പോൾ നമ്മൾ ഭയപ്പെട്ടുതുടങ്ങി. ജനുവരി 30-നാണ് ഇന്ത്യയിൽ കോവിഡ്- 19 റിപ്പോർട്ട്‌ ചെയ്തത് അതും നമ്മുടെ കൊച്ചു കേരളത്തിൽ. ഈ മഹാമാരിയിൽ നിന്ന് മുക്തി നേടണമെങ്കിൽ രോഗപ്രതിരോധം എന്ന ഒരു ഉപാധി മാത്രമെ നമുക്കു മുന്നിലുള്ളു. അതിനുള്ള ജാഗ്രത നിർദ്ദേശങ്ങൾ ആരോഗ്യ പ്രവർത്തകരും അധികൃതരും നമ്മെ നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുക, അതോടൊപ്പം വ്യക്തി ശുചിത്വം പാലിക്കുക, പുറത്തുപോയിവന്നാൽ കൈകാലുകളും, ശരീരവും വൃത്തിയാക്കുക. ഒരു ഹാൻഡ് വാഷോ, സാനിറ്റൈസറോ കയ്യിൽ കരുതുന്നത് നല്ലതാണ്. ചുമക്കുമ്പോഴും, തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും, വായും തുവാല ഉപയോഗിച്ച് മൂടുക. പനി, ചുമ, ജലദോഷം എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചശേഷം മാത്രം വളർത്തുമൃഗങ്ങളുമായി പോലും ഇടപെഴകുക. യാത്രകൾ നടത്തുന്നവർ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും ഒരു മുൻകരുതലാണ്. ഇവയെല്ലാമാണ് പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ. ഈ കൊറോണ കാലം നമുക്കെല്ലാവർക്കും പ്രതിരോധത്തിലൂടെ ശക്തമായി നേരിടാം. നമുക്കെല്ലാവർക്കും ഒരേ മനസ്സോടെ ഈ മഹാവിപത്തിൽ നിന്നും മുക്തി നേടാം. നല്ല ഒരു നാളെ വാർത്തെടുക്കാൻ നമുക്കും സർക്കാരിനൊപ്പം പങ്കുചേരാം.

മീര.എം.
8 C എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം