ലോകമൊരു വലിയ മതിലാണ്
വീട്ടുകൾക്കൊക്കെയും സംരക്ഷണം നൽകുന്ന
വീടുകൾക്കുളിലെ എണ്ണമറ്റ ജനങ്ങളും..
പണക്കാരനും പാവപ്പെട്ടവനും
അശരണരും നിരാലംബരും
സംരക്ഷകരായി സർക്കാരുണ്ട്
പോലീസുണ്ട് അരോഗ്യപ്രവർത്തകരും
നമ്മുടെ സംരക്ഷണ മതിലുകൾ....
മതിലിനെ തകർക്കാനെത്തി
കൊറോണ എന്ന് മഹാമാരി
മതിലുകൾ തകരുന്നു മരിക്കുന്നു മർത്ത്യർ
എന്നാൽ ഞങ്ങളെ അടിമകളാക്കി
ജയിക്കില്ല നീ കൊറോണ ....
മനുഷ്യർ തൻ ശക്തിയിൽ നിഷ് പ്രഭമാകും
ഒരു ദിനം ഈ മഹാമാരി
നമ്മുക്കു പ്രാർത്ഥിക്കാം....
ഈ മതിലിനുള്ളിലെ ജീവൻ വേണ്ടി.