എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ഒരു വ്യത്തിയാക്കൽ ദിനം
ഒരു വ്യത്തിയാക്കൽ ദിനം
മിഠായി നഗരം എന്ന ദേശത്തെ ഒരു കൊച്ചുവീട്ടിൽ ഒരു ചുണക്കുട്ടി ഉണ്ടായിരുന്നു, അപ്പു. അവൻ മാതാപിതാക്കളോടോപ്പോം സന്തോഷമായി ജീവിച്ച പോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുവിന്റെ അമ്മ അവനോടു പറഞ്ഞു "മോനെ,നമുക്ക് നമ്മുടെ വീട് വൃത്തിയാക്കാം. എത്ര നാളായി ചിന്തിക്കുന്നു" അവൻ ചിണുങ്ങി ,"അമ്മെ ചെറിയ വീട് വൃത്തിയാക്കിയിട്ടും ഒരു കാര്യവുമില്ല"അപ്പോൾ അമ്മ പറഞ്ഞു 'മോനേ അപ്പു, അങ്ങനെ പറയരുത് നമ്മൾ എവിടെയായിരിക്കുന്നുവോ അവിടെ വൃത്തിയാക്കണം അല്ലെങ്കിൽ ഐശ്വര്യ ദേവത നമ്മോട് കോപിക്കും പിന്നെ ഒരിക്കലും അവർ നമ്മുടെ വീട്ടിൽ വരില്ല" .അവൻ ആകാംഷയോടെ ചോദിച്ചു " അതെന്താ?". അമ്മ മെല്ലെ അവനെ തലോടി കൊണ്ട് പറഞ്ഞു" വൃത്തിഹീനമായ വീട്ടിൽ കയറുന്നത് ഐശ്യരദേവതക്കിഷ്ടമല്ല. വൃത്തിയായിക്കിടക്കുന്നിടമാണെങ്കിൽ ദേവത വന്ന് നമ്മെയെല്ലാം അനുഗ്രഹിക്കും" .അവൻ കൗതുകത്തോടെ ചോദിച്ചു ,"ഐശ്വര്യ ദേവത എവിടെയാണ് അമ്മേ ?" അവനെ ചേർത്ത് പിടിച്ചു അമ്മ പറഞ്ഞു " ആ ദേവതയേ നമ്മുക്ക് കാണാൻ സാധിക്കില്ല .അപ്പോൾ എന്റെ അപ്പുക്കുട്ടന് കാര്യങ്ങൾ എല്ലാം മനസിലായല്ലോ.മോന്റെ വീട്ടിൽ ഐശ്വര്യ ദേവത വരണോ വേണ്ടയോ?". അവൻ സന്തോഷത്തോടെ അമ്മയെ കെട്ടി പിടിച്ചു പറഞ്ഞു "വരണമമ്മേ .എന്നാൽ നമുക്ക് വൃത്തിയാക്കാം രോഗത്തെ അകറ്റാം പ്രകൃതിയേ സ്നേഹിക്കാം."
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 11/ 05/ 2020 >> രചനാവിഭാഗം - കഥ |