ലോകമെന്ന തറവാട്ടിൻ
കോണിൽ കിടന്നു ഞാൻ,
ഒന്നു ചിന്തിച്ചു നോക്കീ,
അന്നേരം ഞാൻ നൊമ്പര
പ്പെട്ടുപോയി, എന്താണിത്?
ഒരു കൊച്ചു ജീവിവർഗ്ഗമീ
ലോകത്തെതന്നെ കീഴടക്കി
ഓരോ മനുഷ്യനും വെല്ലു
വിളിയായി മാറി ഈ കൊറോണ...
ഇല്ല ഞാൻ വിടില്ല ഈ -
മഹാമാരിയായ വ്യാധിയെ, കൈകോർത്തൊരുമിച്ചു
പോരാടും ഇന്നുതന്നെ
ഓരോ വ്യക്തിയും, ഓരോ വീടും പരിസരവും ശുചിത്വം പാലിച്ച്
പോരാടി നേടും ആ പഴയ
ലോകത്തിൽ സുകുതം നുകരാനായ്
ഇതാ ഞാൻ ഉയർത്തെഴുന്നേറ്റിടുന്നു...