കോവിഡ് ഭീകരൻ

കൊറോണയെന്ന ഇത്തിരിക്കുഞ്ഞന്റെ
തടവിലാണല്ലോ നാമെല്ലാം
കൊറോണ കാരണം ലോകത്ത് മരിക്കു-
ന്നതായിരക്കണക്കിന് ജനങ്ങളല്ലോ.
സ്കൂളില്ല,കൂട്ടരില്ല,കളിയുമില്ല
പരീക്ഷയില്ല,ആളില്ല,ആരവമില്ല.
വീട്ടിലിരിക്കുന്നതെല്ലാരുമെല്ലാരും
കോവിഡ് 19 ഭീകരൻ കാരണം
ഈ വില്ലനെ തുരത്താൻ നാമെല്ലാം
പാലിക്കാം ചില നിർദ്ദേശങ്ങൾ
മാസ്ക്കിടാം,കൈകഴുകാം
പുറത്തുപോയീടുകിൽ
കൂട്ടം കൂടൊല്ലാഅകലം പാലിക്കാം
ഷെയ്ക്ക്ഹാൻഡ് നിർത്താം
നമസ്തേ ശീലിക്കാം ഓടിക്കാമൊന്നിച്ച്
കൊറോണയെന്ന കൊലയാളിയെ.

മയൂഖ.പി.മനോജ്
3A എ.എൽ.പി.സ്കൂൾ പുത്തൻ തെരു
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത