നമ്മളറിയാതെ നാട്ടാരറിയാതെ
നമ്മളിലെത്തും കൊറോണ
നാട്ടിൽ പരക്കും കൊറോണ
നാടിനെ കൊല്ലും കൊറോണ
പഞ്ചാരമണലിനേക്കാൾ കുഞ്ഞൻ
പഞ്ചേന്ദ്രിയങ്ങൾക്കെല്ലാമതീതൻ
സഞ്ചരിക്കുന്നു പ്രകാശവേഗത്തിൽ
നെഞ്ചെരിച്ചീടും കുഞ്ഞൻ കൊറോണ
ഒരു കുഞ്ഞു സോപ്പിൻപതയിൽ
ഒടുങ്ങിടുമീ കുഞ്ഞുഭൂതം കൊറോണ
ഒരിറ്റു ജാഗ്രത മാത്രം മതി, എങ്കിൽ
ഓടി മറഞ്ഞിടും, ഈ ഭൂതം കൊറോണ.