എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ നമ്മുടെ ആരോഗ്യ നമ്മുടെ കൈകളിൽ
നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ
രാമുവും കേശുവും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. രാമു അവന്റെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചു പോന്നു. അതിനാൽ അവനും അവന്റെ കുടുംബത്തിനും അസുഖങ്ങളൊന്നും വന്നിരുന്നില്ല. എന്നാൽ കേശുവിന് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ യാതൊരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് കേ ശുവിനും അവന്റെ കുടുംബത്തിനും ഇടയ്ക്കിടെ അസുഖങ്ങൾ വരാറുണ്ട്. ഒരിക്കൽ കേശു അവന്റെ അവസ്ഥ രാമുവിനോട് പറഞ്ഞു. അത് കേട്ടപ്പോൾ രാമു ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു. കേശു... നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ രോഗങ്ങൾ വരാതിരിക്കുക യുള്ളൂ. അതിന് നാം തന്നെ ശ്രമിക്കണം. ഇത് കേട്ടപ്പോൾ കേ ശുവിന് അവന്റെ തെറ്റ് മനസ്സിലായി. അന്നുമുതൽ അവൻ അവന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ തുടങ്ങി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |