എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

ശുചിത്വ ശീലങ്ങൾ

ശുചിത്വശീലങ്ങൾ പ്രധാനമായും വ്യക്തിശുചിത്വവും പരിസരശുചിത്വവും ആണ്. നാം ആദ്യം പാലിക്കേണ്ടത് വ്യക്തിശുചിത്വം ആണ്. രാവിലെയും വൈകിട്ടും കുളിക്കുക, ഭക്ഷണത്തിന് മുമ്പും പിമ്പും കൈ നന്നായി കഴുകുക, നാം ധരിക്കുന്ന വസ്ത്രങ്ങൾ നന്നായി കഴുകി ഉണക്കി ഉപയോഗിക്കുകഎന്നിവയാണ് വ്യക്തിശുചിത്വം. നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക, വെള്ളം കെട്ടി കിടക്കാതെ നോക്കുക, പ്ലാസ്റ്റിക് സാധനങ്ങൾ പുറത്ത് വലിച്ചെറിയാൻ തിരിക്കുക എന്നിവയാണ് പരിസര ശുചിത്വം. ഇതു രണ്ടും നാം നന്നായി പാലിക്കുക യാണെങ്കിൽ നമുക്ക് തീർച്ചയായും പല രോഗങ്ങളിൽ നിന്നും മുക്തി നേടി നല്ലൊരു ജീവിതം നയിക്കാൻ കഴിയും.

അമൃത.പി
3 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം