പരിസ്ഥിതി സംരക്ഷണവും ആരോഗ്യമുള്ള തലമുറയും
നമ്മുടെ പരിസ്ഥിതി എത്ര സുന്ദരമാണ്. ആയിരകണക്കിന് പക്ഷികളും മൃഗങ്ങളും ഉള്ള ഒരു ഇടമാണ് ഭൂമി ഈ സുന്ദരമായ ഭൂമിയിൽ ജീവിക്കാൻ മനുഷ്യർക്കും ഭാഗ്യം ലഭിച്ചു. പണ്ടു കാലങ്ങളിൽ മറ്റു ജീവജാലകങ്ങളോടൊപ്പം മനുഷ്യനും പ്രകൃതിയെ സ്നേഹിച്ചു ജീവിച്ചിരുന്നു. അന്ന് ഈ ഭൂമി എത്ര സുന്ദരമായിരുന്നു. പിന്നീട് മനുഷ്യർ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങി വനങ്ങൾ മുറിച്ചു വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചു അതിൽനിന്നുളള മാലിന്യങ്ങൾ പുഴകളിലേക്കി തള്ളി.
<
അങ്ങനെ പുഴകളും നദികളും മാലിന്യങ്ങളാൽ നശികപെട്ടു. ശുചിത്വം എന്നത് ഒരാളുടെ മാത്രം ശുചിത്വമല്ല പരിസര ശുചിത്വംകൂടിയാണ്. പക്ഷേ മനുഷ്യരിൽ ചിലർ താൻ നിൽക്കുന്ന പരിസരം മാത്രം വൃത്തിയാക്കി അവിടെയുള്ള മാലിന്യങ്ങൾ മറ്റു സ്ഥലങ്ങളിലേക്കി തള്ളുന്നു. അങ്ങനെ മാലിന്യങ്ങൾ കുന്നുകൂടിയാ സ്ഥലങ്ങളിൽ രോഗണ്ക്കൾ വളരുന്നു അതുപോലെതന്നെ കൊതുക്, ഈച്ച, എലി ഇവയെല്ലാം നമ്മുടെ വീടുകളിലേക്ക് രോഗം പടർതാനായി വരുന്നു ഇവയിൽ നിന്നും പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി ഭൂമിയാകെ മലിനമായി നമ്മുടെ വീടും പരിസരവും വൃത്തിയാകുന്നതോടൊപ്പം നമ്മുടെ പരിസ്ഥിതി മലിനമാവാതിരിക്കാൻ നമ്മൾ ഓരോരുതരും ശ്രദ്ധിക്കണം. ഉള്ള സ്ഥലങ്ങളിൽ കൃഷി ചെയ്തു വിഷംമില്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുക. ഭൂമി വീണ്ടും സ്വർഗമാകട്ടെ അതിനായ് നമ്മുക്ക് ഒരുമിച്ചു പ്രവർത്തിക്കാം കൂട്ടുകാരെ,
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|