എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/ഇങ്ങനെ ഒരു അവധിക്കാലത്ത്

ഇങ്ങനെ ഒരു അവധിക്കാലത്ത്


2020 മാർച്ച് 10 ചൊവ്വാഴ്ചയാണ് സ്കൂൾ അടച്ചത്.
സർക്കാർ നിർദ്ദേശം വന്നതോടെ വാർഷിക പരീക്ഷയും എഴുതാൻ പറ്റാതായി.
എനിക്ക് അതിൽ വലിയ സങ്കടമാണ് ഉണ്ടായത്.
നേരത്തെ എത്തിയ അവധിക്കാലത്ത് ഞാൻ എവിടെയും പോവാതെ
കൊറോണയെ തുരത്തുവാനായി ഞാൻ വീട്ടിൽ തന്നെ ഇരുന്നു.
ചെടികൾ നനച്ചും വീട്ടിലെ പശുക്കൾക്കും കോഴികൾക്കും തീറ്റ കൊടുത്തും
വീട്ടിലെ എനിക്കാവുന്ന ചെറിയ ജോലികൾ ചെയ്തും അമ്മയെ സഹായിച്ചും സമയം ചെലവഴിച്ചു.
മൂന്നാം ക്ലാസ് വാട്സപ്പ് ഗ്രൂപ്പിൽ ദിവസേന അധ്യാപകർ നൽകുന്ന
വായനയുടെയും എഴുത്തിന്റെയും വ്യത്യസ്തമായ പ്രവർത്തനങ്ങൾ ഞാൻ ദിവസേന ചെയ്യും.
അതിനാണ് ഞാൻ കൂടുതൽ സമയവും കണ്ടെത്താനുള്ളത്.
നാലാം ക്ലാസിലേക്ക് വിജയിച്ചതായി അധ്യാപകർ അറിയിച്ചതോടെ
എന്റെ സ്കൂളിൽ തന്നെ നാലാം ക്ലാസിൽ പഠിക്കുന്ന സഹോദരന്റെ പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി.
ഇങ്ങനെയെല്ലാമാണ് എന്റെ അവധിക്കാലം കടന്നു പോകുന്നത്.
കൊറോണ എന്ന വൈറസ് ലോകത്ത് നിന്നും ഇല്ലാതാക്കണം
എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
സ്കൂൾ തുറക്കുവാനും അധ്യാപകരെയും കൂട്ടുകാരെയും കാണാൻ സാധിക്കട്ടെ
എന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം.
കൂട്ടുകാരെ അനാവശ്യമായി ആരും പുറത്തിറങ്ങരുത്.
ശുചിത്വം പാലിച്ച് വീട്ടിൽതന്നെ ഇരിക്കുക.

         

ഷഫ്‍ന എച്ച്
3 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം