കൊറോണ എന്ന മഹാമാരി
ഇന്ത്യയിലെത്തി ഒരുനാളിൽ
ഒത്തൊരുമിച്ചു ഇന്ത്യക്കാർ
ആർത്തുവിളിച്ചു ഒന്നിച്ച്
വിരട്ടിയവനെ ഓടിക്കാം
നമ്മളെല്ലാം അണി ചേർന്നാൽ
ഓർക്കുക ഓർക്കുക കൂട്ടരേ
മരുന്നുമില്ല മന്ത്രവുമില്ല
ജാഗ്രത മാത്രം ഓർത്തോളൂ
കൈകൾ നന്നായ് കഴുകേണം
യാത്രകൾ ഇല്ലാതാക്കേണം
മാസ്ക്ക് ധരിച്ച് നടക്കേണം
അകലം വിട്ടു നടക്കേണം
വെറുതെ കൂടുതൽ നിർത്തേണം
വീട്ടിലൊതുങ്ങി ഇരിക്കേണം
തുരത്തി നമ്മൾക്കോടിക്കാം
കൊറോണ എന്ന മഹാമാരി
ഒറ്റക്കെട്ടായി മുന്നേറാം
കൈകൾ കഴുകാം ചങ്ങല തകർക്കാം...