ഒരു ദിവസം ചിന്നു അമ്മയോട് അത്ഭുതത്തോടെ ചോദിച്ചു. "അമ്മേ എന്താ അച്ഛൻ ജോലിക്ക് പോകാത്തത്? " അമ്മ ചിന്നുവിനോട് പറഞ്ഞു. 'മോളെ അമ്മ ഇന്നലെ പറഞ്ഞില്ലേ! കൊറോണ വൈറസിനെ പറ്റി'. അതെ, അതുകൊണ്ടല്ലേ ഞങ്ങൾക്ക് സ്കൂൾ ഇല്ലാത്തത്. അപ്പോൾ അമ്മ അവളോട് പറഞ്ഞു.
'അതെ, അതുപോലെ എല്ലാവരോടും നമ്മുടെ സർക്കാർ വീട്ടിൽ ഒതുങ്ങി ഇരിക്കാനും ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ടു കഴുകാനും ആൾക്കൂട്ടം ഒഴിവാക്കാനും ആവശ്യമില്ലാതെ പുറത്തു പോകാതിരിക്കാനും പറഞ്ഞിട്ടുണ്ട്.'
എന്തിനാണമ്മേ അത്?
കൊറോണ എന്ന രോഗം നമ്മുടെ കൊച്ചുകേരളത്തിൽ കൂടുതൽ പേരിൽ വരാതിരിക്കാനാണ് ഈ നിർദ്ദേശം നമ്മോട് പറഞ്ഞിട്ടുള്ളത്.
അപ്പോൾ ചിന്നു സങ്കടത്തോടെ ചോദിച്ചു.
അമ്മേ വീട്ടിലിരുന്നാൽ മുഷിയില്ലെ? എത്ര ദിവസാ കൂട്ടുകാരോടൊപ്പം കളിക്കാതെ വിരുന്നുപോകാതെ ഉല്ലാസയാത്രഇങ്ങനെ ഇരിക്കാൻ കഴിയുക?
ഓ... അതാണോ കാര്യം!
അതിനു ചിന്നുവിന് പുസ്തകങ്ങൾ വായിക്കാം, കഥകൾ കേൾക്കാം, ചിത്രം വരയ്ക്കാം, സിനിമകൾ കാണാം, അതിനൊക്കെ പറ്റിയ നല്ല സമയമല്ല ഇത്. സ്‌കൂൾ ഉള്ള ദിവസം ഇതിനൊന്നും സമയമില്ല എന്നല്ലേ നീ പരാതി പറയാറുള്ളത്? ഇങ്ങനെ സമയം ചെലവഴിച്ചാൽ വിജ്ഞാനത്തോടൊപ്പം നമുക്ക് ആനന്ദവും ലഭിക്കും.
ചിന്നുവിന് കുറച്ച് ആശ്വാസമായി. അപ്പോഴാണ് അച്ഛൻ റേഷൻ കടയിൽ നിന്ന് അറിയുമായി എത്തിയത്. കയ്യിലുള്ള ലഘുലേഖ കാണിച്ച് അവൾക്ക് അതിലെ ചില നിർദ്ദേശങ്ങൾ കൂടി വായിച്ചു കേൾപ്പിച്ചു കൊടുത്തു. ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകണം. ആവശ്യമില്ലാതെ കൈകൾ മുഖത്തേക്കും വായിലേക്കുക്കും മൂക്കിലേലേക്കും കൊണ്ടുപോകരുത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ആളുകളിൽ നിന്ന് പരമാവധി അകലം പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ടോ കൈമടക്കു കൊണ്ടോ വായും മൂക്കും പൊത്തി പിടിക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കൊറോണ തടയാൻ ഒരു പരിധി വരെ കഴിയും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് മോൾ ക്ലാസിൽ പഠിച്ചിട്ടില്ലേ? അതുകൊണ്ട് നമുക്ക് കരുതലോടെ ഇരിക്കാം... തുരത്താം... ഈ മഹാമാരിയെ.. ഒഴിവുസമയം വിജ്ഞാനത്തിനായി വിനിയോഗിക്കാം... വാക്കുകൾ കേട്ടപ്പോൾ അവൾക്ക് വളരെ സന്തോഷമായി.. ഒപ്പം കൊറോണ എന്ന രോഗാണുവിന്റെ ശക്തിയും... അതിന്റെ ഭീകരതയും....