എ.എൽ.പി.എസ് കിഴൂർ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലത്തെ മനോഹരമായ കാഴ്ച
എന്റെ അവധിക്കാലത്തെ മനോഹരമായ കാഴ്ച
ഞാൻ ആദിലക്ഷ്മി ഒന്നാം ക്ലാസ്സിലെ പഠനം കഴിഞ്ഞ് ഇപ്പോൾ അവധിയിൽ ആണ് അപ്പോഴാണ് കോറോണ എന്നാ അസുഖം നമ്മുടെ നാട്ടിൽ എത്തിയത് covid19 മനുഷ്യരിൽ നിന്ന് മനുഷ്യരിലേക് പകരുന്ന ഒരു അസുഖം ആണെന്ന് ഞാൻ വർത്തകളിലുടെ മനസിലാക്കുന്നത് അതിനാൽ വീട്ടിൽ നിന്ന് ഇപ്പോൾ പുറത്തു പോവാൻ പറ്റില്ല അങ്ങനെ ഞങ്ങളുടെ അവധിക്കാലം എല്ലാം വെള്ളത്തിലായി എന്ന് പറഞ്ഞാൽ മതിയല്ലോ അപ്പോളാണ് എന്റെ പ്രിയപ്പെട്ട മിസ്സ് വാട്സ്ആപ്പ് ഗ്രൂപിലുടെ ടാസ്ക് കൾ തരാൻ തുടങ്ങിയത്. ഇപ്പോൾ സമയം പോകുന്നത് അറിയുകയേ ഇല്ല. പഠനം കഴിഞ്ഞാൽ ഞാനും മീനൂട്ടിയും അച്ഛനും അമ്മയും വയലിൽ പോകും. ഞാൻ ആദ്യമായാണ് നെല്ല് കൊയ്യുന്നതും മെതിക്കുന്നതും കാണുന്നത്.. ഒരു ദിവസം പോയപ്പോൾ എനിക്ക് അപ്പൂപ്പൻ താടി കിട്ടി അത് ഞാനും മീനൂട്ടിയും പറത്തികളിച്ചു .
|