മാനം കറുത്ത നേരത്ത്
മയിലുകൾ നൃത്തം വയ്ക്കുന്നു
മലയുടെ മുകളിൽ മാനത്ത്
മഴ മേഘങ്ങൾ പാടുന്നു
പേ ക്രോം പാടും തവളകളേ
മഴയും കൊണ്ട് വരാം ഞങ്ങൾ
കുളവും പുഴയും തോടുകളും
കളകളമൊഴുകും അരുവികളും
എല്ലാം നിറച്ചു തരാം ഞങ്ങൾ
വിത്തുകൾ ഞങ്ങൾ മുളപ്പിയ്ക്കും
പൂവുകളെല്ലാം വിരിയിക്കാം
മഴയായ് ഞങ്ങൾ പെയ്യുമ്പോൾ
കു ട ക ളെടുക്കൂ കുട്ടികളേ...