എ.എൽ.പി.എസ്. തോക്കാംപാറ/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നേറാം

ജാഗ്രതയോടെ മുന്നേറാം


പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി-
ന്നലയടിയിൽ നിന്നും മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹ സ്പർശനം നമ്മൾ-
കൊഴിവാക്കിടാം ഹസ്‌തദാനം
ആരോഗ്യപാലകർ നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിയാതെ

ആശ്വാസമേകും ശുഭവാർത്തകൾ കേൾക്കാൻ
ഒരുമനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ മുന്നേറാം ഭയക്കാതെ
ജാഗ്രതയോടെ മുന്നേറാം

 

ആയിഷ മിൻഹ സി
1 ബി എ എൽ പി എസ്, തോക്കാംപാറ
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത