എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ വൃത്തിയാണ് ശക്തി.

വൃത്തിയാണ് ശക്തി.
തിമിരി എന്ന ഗ്രാമത്തിൽ ഒരു കൊച്ചു വിദ്യാലയം ഉണ്ടായിരുന്നു. അവിടെ നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് ഉറ്റ ചങ്ങാതിമാരായിരുന്നു ആദർശും ആരോമലും.

വൈകുന്നേരമായപ്പോൾ ഇരുവരും സ്ക്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പോഴാണ് എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി മിട്ടായിക്കഴിച്ച് അതിന്റെ പ്ലാസ്റ്റിക് പൊതി അനാവശ്യമായി വലിച്ചെറിയുന്നത് അവർ കണ്ടത്. പെട്ടെന്നു തന്നെ ആ രണ്ട് സുഹൃത്തുക്കൾ രാവിലെ ക്ലാസിൽ വച്ച് മാഷ് പരിസര പ0നത്തിൽ വൃത്തി നമ്മുടെ ശക്തി എന്ന പാoത്തിൽ പ്ലാസ്റ്റിക് വലിച്ചെറിയരുത് അത് മണ്ണിന് ദോഷകരമാണ് എന്ന് പറഞ്ഞത് ഓർത്തത്. വേഗം തന്നെ അവർ ആ പ്ലാസ്റ്റിക് കവർ എടുത്ത് ചവറ്റുകുട്ടയിലിട്ടു. ആ സുഹൃത്തുക്കൾ എട്ടാം ക്ലാസിൽ പഠിക്കുന്ന ആ കുട്ടിക്ക് പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കൊണ്ടുള്ള ദോഷഫലഞളെക്കുറിച്ച് പറഞ്ഞ് കൊടുത്തു. രണ്ടു പേരും സന്തോഷത്തോടെ വീട്ടിലേക്ക് പോയി.

 നല്ല നാളേക്കായി  പരിസ്ഥിതിയെ സംരക്ഷിക്കാം.


ആരോമൽ
3 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ