രോഗങ്ങളെ അകറ്റി നിർത്താം.
നമ്മളിപ്പോൾ ഒരു വലിയ മഹാമാരിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പനി ചുമ ശ്വാസതടസം എന്നീ രോഗലക്ഷണങ്ങളാണീ അസുഖത്തിന് കണ്ടുവരുന്നത്. കൊറോണ എന്ന അസുഖത്തിനെ തടഞ്ഞുനിർത്താന് ഇതുവരെ ആർക്കും ഒരു മരുന്നുപോലും കണ്ടു പിടിക്കാനായിട്ടില്ല. നിപയെ തടഞ്ഞതുപോലെ നമുക്ക് കോവിഡിനെയും അതിജീവിക്കാം. ഇനി വരുന്ന രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ടകൾ കമഴ്ത്തി വെക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ നമുക്ക് ആരോഗ്യം സംരക്ഷിക്കാം. പുറത്ത് പോയി വരുമ്പോൾ സോപ്പുപയോഗിച്ച് കൈ കഴുകുക, മറ്റുള്ളവരുമായി അകലം പാലിക്കുക, ആളുകൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ പോകാതിരിക്കുക പ്രതിരോധ ശേഷി വർധിക്കാൻ പച്ചക്കറികളും പഴവർഗങ്ങളും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഇവയെല്ലാം ശീലമാക്കുക.
നമ്മൾ പെരുമാറുന്ന പരിസരം അത് നാട്ടിലായാലും വീട്ടിലായാലും സ്കൂളിലായാലും നമ്മൾ തന്നെയാണ് വൃത്തിയാക്കേണ്ടത് ....
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|