പരിസ്ഥിതിസംരക്ഷണം- വേറിട്ട ചിന്തകൾ
മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതി ദത്തവുമായ അവസ്ഥ യാണ് പരിസ്ഥിതി എന്ന് പറയുന്നത്. ജൂൺ 5നു ആണ് നമ്മൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. എല്ലാ വിധത്തിലുള്ള സസ്യങ്ങളും ജന്തുക്കളും അടങ്ങിയിട്ടുള്ള അവസ്ഥ യാണ് പരിസ്ഥിതി. പരസ്പര ആശ്രയത്തിലൂടെ ആണ് സസ്യങ്ങളും ജന്തുക്കളും ജീവിക്കുന്നത്. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യനും നിലനിൽക്കുന്നത്. എന്തെല്ലാമാണ് നമുക്ക് നമ്മുടെ പ്രകൃതി നൽകുന്നത്,മറിച് നാം പ്രകൃതി യോട് ചെയ്യുന്നത് എന്താണെന്ന് നിങ്ങൾ ആലോചിച്ചുണ്ടോ? അണക്കെട്ടുകൾ നിർമ്മിക്കുകയും വലിയ വലിയ കെട്ടിടങ്ങൾ ഉണ്ടാക്കുകയും മരങ്ങൾ വെട്ടി നശിപ്പിക്കുകയും മറ്റും ചെയ്ത് പരിസ്ഥിതിക്കു നാശം ഉണ്ടാക്കുന്നു. സുനാമി, മണ്ണിടിച്ചിൽ, വെള്ളപൊക്കം ഇവയെല്ലാം നാം കാണേണ്ടിവരുന്നു. പുഴകളാലും, മലകളാലും, മരങ്ങളാലും പച്ചപ്പ് നിറഞ്ഞ തായിരുന്നു നമ്മുടെ കൊച്ചു കേരളം. അതുകൊണ്ടാണ് "ദൈവത്തിന്റെ സ്വന്തം നാട് "എന്ന് കേരളത്തെ വിശേഷിപ്പിക്കുന്നത്. കുന്നുകളും, വയലുകളും, മലകളും നിറഞ്ഞു നിന്നിരുന്ന നമ്മുടെ നാടിന് ഇന്ന് എന്ത് സംഭവിച്ചു
കുന്നുകൾ ഇടിച്ചു നികത്തുകയും ജലസ്രോതസ്സുകളും വയലുകളും എല്ലാം നശിപ്പിക്കുകയും ചെയ്താൽ ആവാസവ്യവസ്ഥ ഇല്ലാതാകും. നിരവധി രൂപത്തിലുള്ള മാലിന്യങ്ങളാണ് മനുഷ്യർ ഉണ്ടാക്കുന്നത്. ശബ്‌ദമലിനീകരണം ജലമലിനീകരണം വായുമലിനീകരണം ഇവകൊണ്ടെല്ലാം നമ്മുടെ പരിസ്ഥിതി മലിന മാകുന്നു.പ്ലാസ്റ്റിക് ഉപയോഗവും അവ മണ്ണിലേയ്ക്ക് ഇടുന്നതും മണ്ണിനെ നശിപ്പിക്കുന്നു. എന്റോ സൾഫാൻ പോലുള്ള മാരക വിഷം നമുക്കും പ്രകൃതിയ്ക്കും എത്ര മാത്രം ദോഷകരമാണ്. വലിയ ഫാക്റ്ററികളിൽ നിന്ന് പുറം തള്ളുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ജീവന്റെ നിലനിൽപ്പിന് വായുപോലെ പ്രധാനമാണ് ജലവും.എന്നാൽ ഇന്നത്തെ സമൂഹം ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഫാക്ടറികളിലെ മലിന ജലവുമെല്ലാം ജലാശയങ്ങളിലേയ്ക്ക് തള്ളി ജലാശയങ്ങൾ മലിനമാക്കുന്നു. ഇതൊക്കെ തന്നെ നമ്മൾ അടക്കമുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കുന്നു.
പ്ലാസ്റ്റിക് ഉപയോഗം ഒരുപരിധിവരെ കുറയ്ക്കുന്നത് നമ്മുടെ ജീവനും നിലനിൽപ്പിനും സഹായിക്കും. പലവിധ രോഗങ്ങൾക്കും കാരണം നമ്മുടെ പരിസ്ഥിതിയിൽ വരുന്ന മാറ്റം കൊണ്ടാണെന്ന് നാം ഓർക്കണം
വനസംരക്ഷണത്തിലൂടെ മാത്രമേ വനനശീകരണം തടയാൻ പറ്റൂ. മരങ്ങളെ മാത്രമല്ല ഓരോ പുൽനാമ്പിനെയും നാം സംരക്ഷിക്കണം. നമ്മുടെ ജീവൻ ഇവയുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. മരങ്ങൾ കൊടുങ്കാറ്റിനെയും മണ്ണൊലിക്കുന്നതിനെയും തടഞ്ഞു ഭൂമിയെ സംരക്ഷിക്കുന്നു. നമുക്ക് വായു നൽകാൻ മരങ്ങൾ ആവശ്യമാണ്. കൃഷിയിൽ ഉപയോഗിക്കുന്ന രാസവളവും കീടനാശിനിയുടെ ഉപയോഗവും മണ്ണിന് കാര്യമായ പ്രശ്നം വരുത്തുന്നു. ജൈവ വള മാണ് ഉപയോഗിക്കേണ്ടത്. കൃഷി യിൽ നല്ല വിളവ് ലഭിക്കാൻ ഉപയോഗിക്കുന്ന രാസ വളവും കീടനാശിനിയും നമുക്ക് രോഗങ്ങളെ തരും. മാസത്തിൽ ഒരിക്കലെങ്കിലും നാം ഓരോ അസുഖങ്ങളുമായി ഡോക്ടറുടെ അടുത്തു പോവേണ്ടി വരും. അറിഞ്ഞോ അറിയാതെയോ നാം ഉണ്ടാക്കുന്ന ഈ അവസ്ഥ വളരെ വലുതാണ്. പല വിധങ്ങളിലുള്ള രോഗങ്ങൾ ഉണ്ടാകുന്നത് പരിസ്ഥിതിയിൽ നാം ഉണ്ടാക്കുന്ന ഇത്തരത്തിലുള്ള അവസ്ഥയാണ്. പ്രകൃതി നമ്മുടെ സ്വന്തം അമ്മയെ പോലെ തന്നെയാണ്. അമ്മയെ നാം നോവിക്കാൻ പാടുണ്ടോ? ഇവയെല്ലാം ഈശ്വരൻ നമുക്ക് തന്ന അനുഗ്രഹമാണ്. ഇന്നു ചൂട് കൂടിക്കൂടി വരികയാണ്. ഈ കൊടും ചൂടിൽ ഭൂമി നമ്മോടു പറയുന്നു "മുറിച്ചുമാറ്റിയ മരങ്ങളും ഇടിച്ചു മാറ്റിയ
കുന്നുകളും കോരിയെടുത്ത മണലുകളും തന്നാൽ ചൂട് ഞാൻ കുറച്ചു തരാം.
മരങ്ങൾ നട്ടുപിടിപ്പിച്ചാൽ ഭൂമിയിുടെ പച്ചപ്പ് നമുക്ക് സംരക്ഷിക്കാം. വെള്ളത്തെയും നമുക്ക് സംരക്ഷിക്കാം. ഇല്ലെങ്കിൽ വെള്ളം വെള്ളം സർവത്ര തുള്ളികുടിക്കാനില്ലത്രേ എന്ന അവസ്ഥ നമുക്ക് ഉണ്ടാവും. നമ്മുടെ പൂർവികർ നമുക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിച്ചത് പോലെ നമുക്കും ഭാവി തലമുറ യ്ക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|