അപ്പുവും അമ്മുവും വളരെ നല്ല കൂട്ടുകാരായിരുന്നു. അവർ അടുത്ത അടുത്ത വീട്ടു കാരായിരുന്നു. അവരുടെ ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു മീനു . അവൾക്ക് പനിയായതു കൊണ്ട് ക്ലാസിൽ വരാറില്ലായിരുന്നു. അപ്പുവും അമ്മുവും അവളെ കാണാൻ പോയി.സ്കൂൾ പേര് അപ്പു അവളുടെ അടുത്തേക്ക് പോയപ്പോൾ അമ്മു പറഞ്ഞു, "അവളുടെ അടുത്തേക്ക് പോകണ്ട നിനക്കും പനി വരും". രോഗം വന്നിട്ട് ചികിത്സിക്കുകയല്ല രോഗം വരാതിരിക്കുന്നതാണ് നോക്കേണ്ടത് അപ്പു പറഞ്ഞു. എനിക്ക് പെട്ടന്നൊന്നും പനി വരില്ല. അങ്ങനെ പറഞ്ഞ് അവളുടെ അടുത്തേക്ക് പോയി. കുറച്ച് ദിവസങ്ങൾക്കു ശേഷം അപ്പുവിന് ജലദോഷം തുടങ്ങി. അതു പിന്നെ വലിയ ഒരു പനിയായി മാറി. അപ്പുവിന് സ്കൂളിലൊന്നും പോകാൻ പറ്റാതായി. ഒരു ദിവസം അമ്മു അവനെ കാണാൻ പോയി. അവൾ പറഞ്ഞു, ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ നിനക്ക് ഇങ്ങനെയൊന്നും വരില്ലായിരുന്നു. ഇതിൽ നിന്ന് എനിക്ക് മനസ്സിലായത് രോഗം വരുമെന്ന് പേടിക്കുകയല്ല വേണ്ടത് ജാഗ്രതയും പ്രതിരോധവുമാണ് പ്രധാനം