കോവിഡ് 19 എന്നൊരു വില്ലൻ
നാടിനെ വിഴുങ്ങുന്ന ഒരു വില്ലൻ
വില്ലനെ തളയ്ക്കാൻ വൈദ്യന്മാർ ഒക്കെയും
വില്ലനിൽ കാണുന്നു ചുമയും ജലദോഷവും
വില്ലൻ പഠിപ്പിച്ചു സ്നേഹബന്ധങ്ങൾ
എന്നാലും വില്ലനെ പേടിക്കണം നാം
കൊറോണ എന്ന മഹാമാരി തന്നെ
തുമ്മലും ചീറ്റലും അകലേക്ക് മാത്രം
ഡോക്ടറെ കാണാനും അകലം പാലിക്കണം
വില്ലനെ ഒതുക്കാൻ സോപ്പിനെ കഴിയൂ
നാടും മുടിപ്പിക്കും വില്ലനെ തുരത്താൻ
സർക്കാരും ശാസ്ത്രവും ഒരുപോലെ ഓടുന്നു
നമ്മുടെ നാടിന്റെ രക്ഷക്കായി നമ്മൾ
കൊറോണയെ തുരത്തിയോടിച്ചിടാനായി
കൈകഴുകി സോപ്പിട്ടു അകലം പാലിക്കൂ....
മുഹമ്മദ് ആദിൽ പി കെ
4 എ.എൽ.പി.എസ്.പേരടിയൂർ പട്ടാമ്പി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത