എ.എൽ.പി.എസ്.കീഴാറ്റൂർ/അക്ഷരവൃക്ഷം/അമ്മുവിന്റെ പരിശ്രമം

അമ്മുവിന്റെ പരിശ്രമം

ഉം.... ഉം..... എന്ന മൂളക്കം കേട്ടാണ് അമ്മു പുതപ്പിനുള്ളിൽ നിന്നും ഏണീറ്റത്. അവൾ പറഞ്ഞു എന്താ അമ്മേ ഇത്? ഈ കൊതുകുകൾ കാരണം എനിക്ക് ഉറങ്ങാനെ കഴിയുന്നില്ലല്ലൊ. കൂടാതെ എല്ലാ പ്രാണികളും ഉണ്ട്, ശല്യം, എനിക്ക് വയ്യ ഞാൻ എണീക്യാ.. സ്കൂളൊന്നും ഇല്ലല്ലൊ? കുറേ നേരം ഉറങ്ങാന്ന് വിചാരിച്ചു.പക്ഷെ അതിനു കഴിഞ്ഞില്ല. അടുക്കളപ്പുറത്ത് നിന്ന് അമ്മ അവളെ വിളിച്ചു, അമ്മൂ ... അമ്മൂ ... പല്ലു തേച്ച് വരൂ... ചായ തരാം.

അവൾ പല്ലു തേക്കാൻ മുറ്റത്തിറങ്ങി.നല്ലത് പോലെ നേരം വെളുത്തിരുന്നു.ചുറ്റും അവൾ കണ്ണോടിച്ചു . എന്നിട്ട് പൈപ്പിനടുത്തേക്ക് പോയി . അപ്പോഴാണ് ആ കാഴ്ച്ച അവർ കണ്ടത്. പൂന്തോട്ടത്തിലും പച്ചക്കറി തോട്ടത്തിലും ഒരുപാട് ചിരട്ടകൾ , പൊട്ടിയ ബക്കറ്റ് , കളിപ്പാട്ടങ്ങൾ, ഇവയിലെല്ലാം നിറയെ വെള്ളം കെട്ടിക്കിടക്കുന്നു. അവൾ സൂക്ഷിച്ച് നോക്കി.അപ്പോഴതാ നിറയെ കൊതുകുകളും പ്രാണികളും. അവളാകെ അമ്പരന്നു.അവൾ അമ്മേ എന്നുറക്കെ വിളിച്ചു.പിന്നീട് അവളുടെ ജോലി വീടിന്റെ പരിസരം വൃത്തിയാക്കലായിരുന്നു.

പരിസരം വൃത്തിയാക്കിയപ്പോഴാണ് അവൾക്ക് ബോധ്യമായത്- " അയ്യേ എന്റെ വീടിന്റെ പരിസരം ഇങ്ങനെയാണോ കിടക്കുന്നത്? " എന്ന്. ചുറ്റുമുള്ള ചപ്പുചവറുകളും കെട്ടിക്കിടക്കുന്ന വെള്ളവും വൃത്തിഹീനമായതും എല്ലാം വൃത്തിയാക്കി. ഉറങ്ങാൻ സമ്മതിക്കാത്ത കൊതുകുകൾ കാരണമാണ് ഇതെല്ലാം ശരിയായതെന്ന് അവൾ മനസ്സിൽ പറഞ്ഞു.

"കൂട്ടുകാരെ നമ്മളൊരുകാര്യം എപ്പോഴും മനസ്സിലാക്കണം. നമ്മുടെ വീടും പരിസരവും വൃത്തിഹീനമായാൽ നമുക്ക് ഓരോ രോഗങ്ങൾ പിടിപെടും. വൃത്തിയിൽ നടന്നാൽ ഈ രോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാൻ സാധിക്കും.

ശ്രേയ കെ സി
3 A എ എൽ പി സ്കൂൾ കിഴാറ്റൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ