എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം നല്ല ആരോഗ്യത്തിനുവേണ്ടി
ശുചിത്വം നല്ല ആരോഗ്യത്തിനുവേണ്ടി
മഴക്കാലം വരവായി ഒപ്പം പകർച്ച വ്യാധികളും. ജീവനു തന്നെ അപകടകരമായി മാറുന്നവയാണ് ഈ പകർച്ചവ്യാധികൾ.വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും ഒരു മനുഷ്യന് ആവശ്യമാണ് . പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയാണ്. മഴക്കാലത്ത് കൊതുക് പെരുകുന്നതിലൂടെ പകർച്ചവ്യാധികളും പെരുകുന്നു. വ്യക്‌തിശുചിത്വം പാലിക്കുന്നതിനൊപ്പം പരിസരശുചിത്വം പാലിക്കുന്നതിലൂടെ കൊതുകുകളുടെയും മറ്റും രോഗകാരികളായ ജീവികളുടെയും പരിസരമലിനീകരണത്തിന്റെയും നിർമാജ്ജനം ചെയ്യാൻ കഴിയും .നാം ശുചിത്വം പാലിക്കുന്നതിനൊപ്പം പൊതുസ്ഥലങ്ങളും ജലസ്രോതസുകളും മലിനമാക്കാതെ കാത്തുസൂക്ഷിക്കുകയും വേണം. ഓരോ വ്യക്തിക്കും ആരോഗ്യം ഉണ്ടായാലേ നാടിനും ആരോഗ്യം ഉണ്ടാവൂ.പരിസരം ശുചിയാകുന്ന പ്രവർത്തനങ്ങളിൽ നമുക്ക് പങ്കാളിയാകാം .നല്ലൊരു കേരളം വാർത്തെടുക്കാൻ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |