സസ്നേഹം

ഓരോ പുലർകാല സന്ധ്യയിലും
ഒരു മുഖം കാണുന്നു ഞാനാദ്യമായി .
അമ്മ ..... എന്നമ്മതൻ വാത്സല്യാനനം
അലിവിന്റെ ,കനിവിന്റെ , അറിവിൻ നിറകുടം !
കണ്ണീരണിഞ്ഞുകൊണ്ടാകിലുമെൻ
കണ്ണീർ തുടക്കാൻ എന്നുമെത്തും !
ശകാരപ്പെരുമഴ ചൂരൽക്കഷായം എന്നു വേണ്ട
നേർ വഴിക്കോരോ കുറുക്കു വിദ്യകൾ
എന്തൊക്കെയായാലും എന്നമ്മതന്നെ
എന്റെ മനസ്സിന്റെയാത്മ ധൈര്യം
സ്നേഹത്തിൻ പര്യായ വചനങ്ങളിലാദ്യ
മായെന്നമ്മയല്ലാതെ മറ്റൊന്നുമില്ല.

അഭിനവ് കൃഷ്ണൻ . കെ
10 E എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ