മോഹം


സ്വപ്നങ്ങൾ കൺമുന്നിൽ
നിന്ന് ഓടിമറയുമ്പോൾ
മനസിലെ മുറിവുകളെ മറക്കാൻ
കാണാതെപോയ ഒരു സ്വപ്നമെങ്കിലും
 മരണകിടക്കയിൽ അങ്ങനെ കണ്ടുകിടക്കണം.
വേദനകൾ ഹൃദയം തുരന്ന് മാംസം തിന്ന് ചിരിക്കുമ്പോൾ വാടിപ്പോയ ഓർമ്മകളെ
നട്ടുനനയ്ക്കാൻ പൊടിഞ്ഞുപോയ ചോരത്തുള്ളികളെ മാറോടു ചേർക്കണം.
ദു:ഖങ്ങൾ പ്രതീക്ഷകളെ
പിച്ചിച്ചീന്തുമ്പോൾ
മരണതുല്യമായ ജീവിതത്തെ നോക്കി കരയാൻ
ഒരിറ്റു കണ്ണീരെങ്കിലും
ബാക്കിവെക്കണം.
ഒടുവിൽ പഴകിയ ജീവിതത്തെ മണ്ണിനാൽ
പൊതിയുമ്പോൾ
അവിടെയും പുഞ്ചിരിക്കാൻ
മരവിച്ചുപോയ സന്തോഷങ്ങളെയും കൂടെക്കൂട്ടണം.

അശ്വിൻ പി
9 G എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത